KeralaLatest NewsNews

ഇടത് മദ്യനയത്തിനെതിരെ യുഡിഎഫ് പ്രക്ഷോഭത്തിന്

തിരുവനന്തപുരം: ഇടത് സര്‍ക്കാരിന്റെ മദ്യനയത്തിനെതിരെ പ്രക്ഷോഭത്തിനൊരുങ്ങി യുഡിഎഫ്. ഈ മാസം 14 ന് ചേരുന്ന യു.ഡി.എഫ് യോഗം വിശദമായ സമര പരിപാടികള്‍ ആവിഷ്‌കരിക്കും. കോണ്‍ഗ്രസിന്റെ സമരപരിപാടികളുടെ ഭാഗമായി ഈ മാസം 11ന് സെക്രട്ടേറിയറ്റ് പടിക്കലും ജില്ലാ കളക്ടറേറ്റുകളുടെ പടിക്കലും പ്രതിഷേധ സമരങ്ങള്‍ നടത്തും.ബാറുകളുടെ ദൂരപരിധി കുറച്ചതുള്‍പ്പടെയുള്ള ഇടത് സര്‍ക്കാരിന്റെ മദ്യനയത്തിനെതിരെയാണ് യുഡിഎഫും കോണ്‍ഗ്രസും ശക്തമായ പ്രക്ഷോഭത്തിനൊരുങ്ങുന്നത്. ഉടന്‍ ശക്തമായ പ്രക്ഷോഭപരിപാടികള്‍ തുടങ്ങുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അറിയിച്ചു.

മദ്യമുതലാളിമാരുമായി നടത്തിയ വന്‍ ഗൂഢാലോചനയുടെ ഫലമാണിതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. കഴിഞ്ഞ തിരഞ്ഞെടുപ്പ് കാലത്ത് മദ്യലോബി പണമൊഴുക്കി ഇടതു പക്ഷത്തെ സഹായിച്ചതിന്റെ പ്രത്യുപകാരമാണിത്. ഇനി ടൂ സ്റ്റാര്‍ ബാറുകള്‍ക്കും അനുമതി നല്‍കാനാണ് നീക്കം. ടൂറിസത്തിന്റെ മറവിലാണ് ഇതൊക്കെ ചെയ്യുന്നത്. ഇതൊന്നും ജനങ്ങള്‍ അംഗീകരിക്കാന്‍ പോകുന്നില്ലെന്നും ചെന്നിത്തല പറഞ്ഞു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button