Latest NewsNewsIndia

ട്രെയിനിനു മുന്നില്‍ നിന്ന് സെല്‍ഫി എടുത്ത് ആത്മഹത്യ

ദാമോ: ട്രെയിനിനു മുന്നില്‍ നിന്ന് സെല്‍ഫി എടുത്ത് ആത്മഹത്യ. ബ്ലൂ വെയിൽ ചലഞ്ചിന്റെ ഭാഗമാണോന്ന് സംശയം.. മധ്യപ്രദേശിലെ ഫത്തേരവാര്‍ഡിലാണ് 17 കാരന്‍ ഓടിവരുന്ന ട്രെയിനിനു മുന്നില്‍ നിന്ന് സെല്‍ഫിയെടുക്കുകയും ട്രെയിൻ തട്ടി മരിക്കുകയും ചെയ്തത്. സഹപാഠികള്‍ ഈ കുട്ടി ബ്ലൂവെയില്‍ ചലഞ്ചില്‍ പങ്കെടുത്തിരുന്നതായി പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്.

ഈ കുട്ടി ബ്ലൂവെയില്‍ ചലഞ്ചിന്റെ അവസാന ഘട്ടത്തില്‍ എത്തിയിരുന്നതായും അതേതുടര്‍ന്ന് ആത്മഹത്യ ചെയ്തതാണെന്ന് സംശയിക്കുന്നതായും പോലീസ് മേധാവി അരവിന്ദ് ദുബെ അറിയിച്ചു. സംഭവം ഞായറാഴ്ച പുലർച്ചെയാണ് നടന്നതെന്നാണ് പോലീസ് പറയുന്നത്. സെല്‍ഫി എടുക്കുന്നതിന്റെ ഉള്‍പ്പെടെയുള്ള ചിത്രങ്ങള്‍ അടുത്ത വീട്ടില്‍ സ്ഥാപിച്ചിരുന്ന സിസിടിവിയില്‍ നിന്നാണ് ലഭിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button