CricketLatest NewsNewsSports

ക്രിക്കറ്റ് ടീം സഞ്ചരിച്ച ബസിനുനേരെ കല്ലേറ്

ചിറ്റഗോംഗ്: ക്രിക്കറ്റ് ടീം സഞ്ചരിച്ചിരുന്ന ബസിനുനേരെ ആക്രമണം. ബംഗ്ലാദേശില്‍ ടെസ്റ്റ് മത്സരത്തിനായി എത്തിയ ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ടീമിന്റെ ബസിനു നേരെ കല്ലേറുണ്ടായി. ചിറ്റഗോംഗിലാണ് സംഭവം. രണ്ടാം ടെസ്റ്റിന്റെ ആദ്യ ദിവസമാണ് ആക്രമണം നടന്നത്. കളികഴിഞ്ഞ് ഹോട്ടലിലേക്ക് തിരിച്ചു പോകുന്ന വേളയിലാണ് കല്ലേറ്. ബസിന്റെ ചില്ല് ആക്രമണത്തില്‍ തകര്‍ന്നു. സംഭവത്തെ തുടര്‍ന്ന് ഓസീസ് താരങ്ങളുടെ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്നും ക്രിക്കറ്റ് ഓസ്‌ട്രേലിയ അറിയിച്ചു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button