CricketLatest NewsSports

ഐ.പി.എല്‍ ഇനി സ്റ്റാര്‍ ഇന്ത്യയുടെ കൈയില്‍; സംഭവിക്കുന്ന മാറ്റങ്ങൾ ഇവയൊക്കെ

മുംബൈ: ഐ.പി.എല്‍ സംപ്രേക്ഷണാവകാശം ഇനി സ്റ്റാര്‍ ഇന്ത്യയുടെ കൈകളിൽ. ഇതോടെ ഐ.പി.എല്‍ പുതിയ സീസണില്‍ ഇനി പാട്ടും നൃത്തമൊന്നുമുണ്ടാവില്ല. ചിയര്‍ ഗേള്‍സിനെയും പാട്ടിനെയുമെല്ലാം വിട്ട് ക്രിക്കറ്റിനാണ് തങ്ങള്‍ പ്രാധാന്യം നല്‍കുന്നതെന്ന് സ്റ്റാര്‍ ഇന്ത്യ വ്യക്തമാക്കി. ഐ.പി.എല്ലില്‍ പണം ഒഴുകുന്നുണ്ടാകം, എന്നാല്‍ കളിയെ സമീപിക്കുന്ന രീതിയില്‍ തങ്ങളുടെ തീരുമാനത്തില്‍ ഉറച്ചുനില്‍ക്കുമെന്ന് സ്റ്റാര്‍ സ്പോര്‍ട്സ് തലവന്‍ ഉദയ് ശങ്കര്‍ അറിയിച്ചു.

ബി.സി.സി.ഐ നല്‍കിയിരിക്കുന്ന സംപ്രേക്ഷണാവകാശം ആറു മാസത്തിനുള്ളില്‍ അവസാനിക്കുമെന്നും മത്സരം സംപ്രേക്ഷണം ചെയ്യാന്‍ ഓസ്ട്രേലിയ, ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡുകളുടെ അനുമതി തങ്ങള്‍ക്കില്ലെന്നും ഉദയ് കൂട്ടിച്ചേർക്കുകയുണ്ടായി. ഇതുവരെ സംപ്രേക്ഷണാവകാശമുണ്ടായിരുന്ന സോണി പിക്ച്ചേഴ്സ് സ്റ്റുഡിയോയിലെ ബൗണ്ടറി ലൈനിനരികിലും ചിയര്‍ ഗേള്‍സിനെ അണിനിരത്തിയും കമന്റേറ്റര്‍മാരെ പൈജാമയും കുര്‍ത്തയും ധരിപ്പിച്ചും ഐ.പി.എല്ലിനെ ഒരു വിനോദമാക്കി മാറ്റിയിരുന്നു. ഈ രീതി ഇനി മാറിമറിയും എന്ന് തന്നെയാണ് അധികൃതർ നൽകുന്ന വിശദീകരണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button