KeralaLatest NewsNews

അടിവസ്ത്രം ധരിച്ചെത്തിയ യുവാവ് 63കാരിയെ കടന്നു പിടിച്ചു; സംഭവം കൊച്ചിയിൽ

കൊച്ചി: അറുപതുകാരിയായ വീട്ടമ്മയെ അക്രമിക്കാന്‍ ശ്രമിച്ച യുവാവിനെ പൊലീസ് പിടികൂടി. കൊച്ചി കടവന്ത്രയിലാണ് സംഭവം. വീട്ടമ്മയുടെ കരച്ചിൽ കേട്ടെത്തിയ അയൽവാസികളാണ് 23 കാരനായ യുവാവിനെ പിടികൂടിയത്. അതിന് ശേഷം പോലീസിൽ വിവരമറിയിക്കുകയായിരുന്നു.

കൊല്ലം സ്വദേശിയാണ് താനെന്നാണ് ഇയാൾ പോലീസിനോട് പറഞ്ഞിരിക്കുന്നത്. പേരോ മറ്റ് വിവരങ്ങളോ വ്യക്തമാക്കിയിട്ടില്ല. കസ്റ്റഡിയിലെടുത്ത യുവാവിനെ പോലീസ് ചോദ്യം ചെയ്ത് വരികയാണ്. അടിവസ്ത്രം മാത്രം ധരിച്ചാണ് യുവാവ് സുഭാഷ് നഗറിലെത്തിയത്. ആദ്യം രണ്ട് വീടുകളുടെ പരിസരത്ത് എത്തിയ യുവാവ് ആളുകളെ കണ്ടതോടെ അവിടെ നിന്നും പിൻവലിയുകയും പിന്നീട് സമീപത്തുള്ള വീട്ടിലേക്ക് കടക്കുകയുമായിരുന്നു. പരിക്കേറ്റ് ഇന്ദിരഗാന്ധി ആശുപത്രിയിൽ കഴിയുന്ന വീട്ടമ്മയുടെ മൊഴി പോലീസ് രേഖപ്പെടുത്തിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button