NewsIndia

ബ്ലൂ വെയ്‌ല്‍ ഗെയിമിൽ അകപ്പെട്ട സഹോദരനെ രക്ഷിക്കാന്‍ ചേട്ടന്‍ ചെയ്തത്

ചെന്നൈ: ബ്ലൂ വെയ്ൽ ഗെയിമിൽ അകപ്പെട്ട സഹോദരനെ രക്ഷിച്ചത് ചേട്ടന്റെ സമയോചിതമായ പ്രവർത്തി. ചെന്നൈയില്‍ സ്വകാര്യ കമ്പനിയില്‍ ജോലിനോക്കിയിരുന്ന അലക്‌സാണ്ടറിനാണ് സ്വന്തം ചേട്ടന്റെ ഇടപെടൽ മൂലം ജീവൻ തിരിച്ചുകിട്ടിയത്. വെറുതെ ഒരു രസത്തിനു കളിച്ചുതുടങ്ങി പെട്ടെന്നുതന്നെ അലക്‌സാണ്ടർ ഗെയിമിന് അടിമയായി. ഇതോടെ ജോലിയില്‍നിന്നു നീണ്ട അവധിയെടുത്തു വീട്ടിലിരുന്നു കളി തുടര്‍ന്നു.

കഴിഞ്ഞ മൂന്നിന് അര്‍ധരാത്രി സെമിത്തേരിയിലെത്തി അലക്‌സാണ്ടർ സെല്‍ഫിയെടുക്കാന്‍ ശ്രമിക്കുന്നതു ശ്രദ്ധയില്‍പെട്ട സഹോദരൻ അജിത് പോലീസിനെ വിവരം അറിയിക്കുച്ചു. പോലീസ് നടത്തിയ ചോദ്യം ചെയ്യലില്‍ താന്‍ ബ്ലൂവെയിലിന് അടിമയാണെന്ന് അലക്‌സാണ്ടര്‍ സമ്മതിച്ചു. തുടര്‍ന്ന് ഇയാളുടെ മൊബൈലും ലാപ്‌ടോപ്പും പരിശോധിച്ചെങ്കിലും ഗെയിം ഡിലീറ്റ് ചെയ്തിരുന്നു. മൂന്നു ദിവസത്തെ തുടര്‍ച്ചയായ കൗണ്‍സലിങ്ങിനുശേഷം ജീവിതത്തിലേക്കു തിരിച്ചുവന്ന അലക്‌സാണ്ടര്‍ ഇത്തരം അപകടകരമായ ഗെയിമുകള്‍ കളിക്കരുതെന്നും മറ്റാരുടെയും ശ്രദ്ധയില്‍പെട്ടില്ലെങ്കില്‍ ഇവ നമ്മെ ആത്മഹത്യയിലേക്കു തള്ളിവിടുമെന്നും വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button