Latest NewsNewsIndia

ഭീകരപ്രവര്‍ത്തനങ്ങള്‍ക്ക് ഫണ്ട് : പ്രമുഖ വ്യാപാരികളുടെ സ്ഥാപനങ്ങളിലും വീടുകളിലും റെയ്ഡ്

 

ന്യൂഡല്‍ഹി/ശ്രീനഗര്‍: ഭീകരപ്രവര്‍ത്തനത്തിനും വിഘടന പ്രവര്‍ത്തനത്തിനും ഫണ്ട് നല്‍കുന്നുവെന്ന് സംശയിക്കുന്ന വ്യാപാരികളുടെ സ്ഥാപനങ്ങളിലും വീടുകളിലും ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ) റെയ്ഡ് നടത്തി. ഡല്‍ഹിയിലും കശ്മീരിലുമായി പതിനാറ് ഇടങ്ങളിലാണ് റെയ്ഡ് നടന്നത്. വ്യാപാരികള്‍ ഹവാല ഇടപാടിലൂടെ ലഭിക്കുന്ന പണം ഭീകരപ്രവര്‍ത്തനത്തിന് ഉപയോഗിക്കുന്നുവെന്ന സംശയത്തേ തുടര്‍ന്നാണിത്.

ശ്രീനഗറിലും ഉത്തര കശ്മീരിലുമാണ് പ്രധാനമായും തെരച്ചില്‍ നടന്നത്. പഴയ ഡല്‍ഹിയിലെ അഞ്ച് കേന്ദ്രങ്ങളിലും പരിശോധന നടന്നു. കശ്മീരിലെ സംഘര്‍ഷവുമായി ബന്ധപ്പെട്ട് ഇന്നലെ ഒരു ഫ്രീലാന്‍സ് ഫോട്ടോ ജേര്‍ണലിസ്റ്റ് അടക്കം രണ്ടു പേരെ എന്‍.ഐ.എ അറസ്റ്റു ചെയ്തിരുന്നു. കശ്മീരില്‍ സുരക്ഷാസേനയ്ക്കു നേരെ കല്ലെറിയാന്‍ ജനക്കൂട്ടത്തെ നവമാധ്യമങ്ങളിലൂടെ പ്രേരിപ്പിച്ചുവെന്ന കുറ്റം ചുമത്തിയായിരുന്നു അറസ്റ്റ്.

കശ്മീരിലെ സംഘര്‍ഷങ്ങളുടെ പേരില്‍ പാകിസ്താന്‍ ആസ്ഥാനമായുള്ള ഭീഷര സംഘടന ജമാത്ത് ഉദ്ദവ, ലഷ്‌കറെ തോയിബ നേതാവ് ഹാഫീസ് സെയ്ദിനെതിരെ കേസെടുത്തിരുന്നു. ഇതിന്റെ ഭാഗമായാണ് ഇന്നു നടന്ന റെയ്ഡുകളും. കശ്മീരില്‍ സംഘര്‍ഷം സൃഷ്ടിക്കാന്‍ പണം ഒഴുക്കിയ ഏഴു പേരെ എന്‍.ഐ.എ നേരത്തെ അറസ്റ്റു ചെയ്തിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button