Latest NewsNewsIndia

വീണ്ടും ട്രെയിന്‍ പാളം തെറ്റി

ലക്‌നൗ: ഉത്തര്‍പ്രദേശില്‍ വീണ്ടും ട്രെയിന്‍ പാളം തെറ്റി. ഹൗറ-ജബല്‍പൂര്‍-ശക്തികൂഞ്ച് എക്‌സ്പ്രസിന്റെ ഏഴ് ബോഗികളാണ് പാളം തെറ്റിയത്. സോന്‍ബദ്രയിലാണ് അപകടം നടന്നത്. ആളപായമില്ലെന്നാണ് സൂചന. ഒരു വര്‍ഷത്തിനിടെ ഇത് ഏഴാമത്തെ ട്രെയിന്‍ അപകടമാണ് യുപിയില്‍ ഉണ്ടായിട്ടുള്ളത്. ഇതില്‍ രണ്ടെണ്ണം അട്ടിമറിയാണെന്ന് കണ്ടെത്തിയിരുന്നു.

യുപിയിലെ ഔറിയില്‍ കഴിഞ്ഞ മാസം ട്രെയിന്‍ പാളം തെറ്റിയിരുന്നു. സംഭവത്തില്‍ 60 പേര്‍ക്ക് പരിക്കേറ്റിരുന്നു. പുലര്‍ച്ചെ 2.40നാണ് അപകടമുണ്ടായത്. 10 ബോഗികളാണ് പാളം തെറ്റിയത്. കൈഫിയത്ത് എക്‌സ്പ്രസാണ് പാളം തെറ്റിയത്. അസംഗഡില്‍ നിന്ന് ഡല്‍ഹിയിലേക്കുള്ള ട്രെയിനായിരുന്നു.

കഴിഞ്ഞ ശനിയാഴ്ചയാണ് യുപിയിലെ മുസാഫിര്‍നഗറില്‍ ഉത്കല്‍ എക്‌സ്പ്രസ് പാളം തെറ്റിയത്. അപകടത്തില്‍ 23 പേര്‍ കൊല്ലപ്പെടുകയും 156 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ട്രെയിനിന്റെ 14 കോച്ചുകളാണ് പാളം തെറ്റിയത്. ന്യൂഡല്‍ഹിയില്‍നിന്ന് 100 കിലോമീറ്റര്‍ അകലെ ഖട്ടൗലിയിലാണ് അപകടമുണ്ടായത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button