Latest NewsNewsInternational

അമേരിക്കയെ തകര്‍ത്തെറിയാന്‍ ഇര്‍മയും ജോസും ; ദുരന്തങ്ങള്‍ വിട്ടൊഴിയാതെ അമേരിക്ക

 

ന്യൂയോര്‍ക്ക് : ഒരു ദുരന്തത്തില്‍ നിന്നും  കരകയറുമ്പോഴേയ്ക്കും അടുത്ത ദുരന്തം യു.എസിനെ തകര്‍ത്തെറിയാന്‍ എത്തുകയാണ്. 280 കിലോമീറ്റര്‍ വേഗതയിലാണ് ഇര്‍മ അമേരിക്കയെ ലക്ഷ്യമാക്കി വരുന്നത്.

ടെക്‌സാസിലും ഫ്‌ളോറിഡയിലും ആഞ്ഞടിച്ച ഹാര്‍വി കൊടുങ്കാറ്റിലും തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കത്തില്‍ നിന്നും ജനങ്ങള്‍ കരകയറുന്നതിനിടെയാണ് അടുത്ത ദുരന്തം അമേരിക്കയെ തേടിയെത്തുന്നത്. അറ്റ്‌ലാന്റിക് കടലില്‍ ശക്തി പ്രാപിച്ച ഇര്‍മ കൊടുങ്കാറ്റ് കിഴക്കന്‍ ഫ്‌ളോറിഡയിലേക്കെത്തുന്നതായി കാലാവസ്ഥാ വിഭാഗത്തിന്റെ റിപ്പോര്‍ട്ടുകള്‍. ഇതിനു തൊട്ടു പിന്നിലായി ജോസ് കൊടുങ്കാറ്റും രൂപം കൊണ്ടിട്ടുണ്ട്. ജോസ് ചുഴലിക്കാറ്റിനെ കാറ്റഗറി നാലിലാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. യുഎസിനും പ്യൂട്ടോറിക്കോയിക്കും ജോസ് ചുഴലിക്കാറ്റ് ഭീഷണിയാകില്ലെന്നാണ് കാലാവസസ്ഥാ വിഭാഗത്തിന്റെ നിഗമനം.

ഇപ്പോള്‍ മണിക്കൂറില്‍ 280 കിലോമീറ്റര്‍ വേഗത്തില്‍ വീശിയടിക്കുന്ന ഇര്‍മ അപകടകാരിയായ ‘അഞ്ചാം തരം’ ചുഴലിക്കാറ്റാണ്. ബുധനാഴ്ച വൈകുന്നേരത്തോടെയോ വ്യാഴാഴ്ച പുലര്‍ച്ചയോടെയോ ലീവേഡ് ദ്വീപുകള്‍ പിന്നിടുന്ന ചുഴലിക്കാറ്റ് കരീബിയയിലെ തന്നെ പ്യൂര്‍ട്ടോറിക്കോ, ഡൊമിനിക്കന്‍ റിപ്പബ്ലിക്, ഹേയ്ത്തി, ക്യൂബ, ലീവാര്‍ഡ് ഐലന്‍ഡ് തുടങ്ങിയ പ്രദേശങ്ങള്‍ കടന്നു വാരാന്ത്യത്തോടെ ഫ്േളാറിഡയെ സമീപിക്കുമെന്നാണു കരുതുന്നത്. കനത്ത മഴയും ചുറലിക്കാറ്റും പ്യൂര്‍ട്ടോറിക്കോയിലും പരിസരപ്രദേശങ്ങളിലും 14 മണിക്കൂറോളം ആഞ്ഞടിക്കുമെന്നാണ് സൂചന.ഇവിടങ്ങളിലെ ജനങ്ങളെയെല്ലാം സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിയിട്ടുണ്ട്.

അടുത്ത ദിവസങ്ങളില്‍ കരയിലേക്കെത്തുന്ന കൊടുങ്കാറ്റ് മുഖ്യ ഭീഷണിയാകുക കരീബിയന്‍ രാഷ്ട്രങ്ങള്‍ക്കും അമേരിക്കയ്ക്കുമായിരിക്കും. മണിക്കൂറില്‍ 115 മൈല്‍ വേഗതയിലാണ് അത്‌ലാന്റിക്കില്‍ ഇത് സഞ്ചരിക്കുന്നത്. അറ്റ്‌ലാന്റിക്കിലെ കേപ് വെര്‍ദ് ദ്വീപുകള്‍ക്ക് സമീപത്ത് നിന്നാണ് ഇര്‍മ രൂപംകൊള്ളുന്നത്. ഈ പ്രദേശത്ത് നിന്നുണ്ടായ മറ്റ് കൊടുങ്കാറ്റുകളായ ഹ്യുഗോ, ഫ്േളായ്ഡ്, ഐവാന്‍ എന്നിവയും തീവ്രത കൊണ്ട് വളരെ മുന്നിലായിരുന്നു. ഇര്‍മ ഭീഷണി നിലനില്‍ക്കുന്ന ലീവാര്‍ഡ്‌സ് ദ്വീപുകളില്‍ ജോസ് ചുഴലിക്കാറ്റും ആഞ്ഞടിക്കുമെന്നാണ് സൂചന.

പടിഞ്ഞാറോട്ട് സഞ്ചരിക്കുന്തോറും ഇര്‍മ കൂടുതല്‍ ശക്തമാകുമെന്ന് കാലാവസ്ഥാ കേന്ദ്രങ്ങള്‍ മുന്നറിയിപ്പ് നല്‍കുന്നു. കരീബിയന്‍ കടലിലെ ലെസ്സര്‍ ആന്റില്‍സിലേക്ക് കടക്കുമ്പോഴെക്കും ഇര്‍മയുടെ ശക്തി കാറ്റഗറി നാലില്‍ ആയിരിക്കുമെന്നാണ് കണക്ക് കൂട്ടല്‍. മണിക്കൂറില്‍ 209 മുതല്‍ 251 വരെ കിലോമീറ്ററാണ് കാറ്റഗറി നാലിലെ കൊടുങ്കാറ്റുകളുടെ വേഗത. ലീവാന്‍ഡ് ദ്വീപുകളിലും ബെര്‍മൂഡയിലുമായിരിക്കും ഇര്‍മ തുടക്കത്തില്‍ നാശനഷ്ടങ്ങളുണ്ടാക്കുക. ഇവിടെ നിന്നും 2900 കിലോമീറ്റര്‍ അകലെ കിഴക്ക് ദിശയിലാണ് ഇപ്പോള്‍ കൊടുങ്കാറ്റുള്ളത്.

ചുഴലിക്കാറ്റ് വീശുമെന്ന് മുന്നറിയിപ്പു നല്‍കിയിരിക്കുന്ന പ്രദേശങ്ങളിലെ ജനങ്ങള്‍ക്ക് ഗവണ്‍മെന്ന് ജാഗ്രതാ നിര്‍ദേശം നല്‍കിക്കഴിഞ്ഞു. തീരപ്രദേശങ്ങളിലെ ജനങ്ങളോട് എത്രയും പെട്ടെന്ന് ഒഴിഞ്ഞു പോകണമെന്ന് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. അവശ്യ സാധനങ്ങള്‍ക്കായുള്ള നെട്ടോട്ടത്തിലാണു ജനങ്ങള്‍.വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കെല്ലാം അവധി നല്‍കിക്കഴിഞ്ഞു. പല സൂപ്പര്‍ മാര്‍ക്കറ്റുകളും കാലിയായിക്കഴിഞ്ഞു. പ്രകൃതിക്ഷോഭം മുന്നില്‍ക്കണ്ട് സുരക്ഷാസേനയേയും വിന്യസിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button