Latest NewsNewsInternational

റോഹിങ്ക്യകള്‍ നേരിടുന്നത് വംശഹത്യയെന്ന് മുസ്‍ലിം വേള്‍ഡ് ലീഗ്

ഐഎസ് ഭീകരര്‍ക്ക് നേരെ ആഞ്ഞടിച്ചത്തിലുള്ള ആര്‍ജ്ജവം റോഹിങ്ക്യന്‍ വിഷയത്തിലും കാണിക്കണമെന്ന് അന്താരാഷ്ട്ര സമൂഹത്തോട് മുസ്‍ലിം വേള്‍ഡ് ലീഗ്. മ്യാന്മറില്‍ റോഹിങ്ക്യകള്‍ നേരിടുന്നത് വംശഹത്യയാണ്. അന്താരാഷ്ട്ര ഏജന്‍സികള്‍ മേഖലയിലെ ക്രൂരതകള്‍ നിരീക്ഷിച്ച് ഉടന്‍ തന്നെ നടപടിയെടുക്കണമെന്നും മുസ്‍ലിം വേള്‍ഡ് ലീഗ് ആവശ്യപ്പെട്ടു.

മ്യാന്മറില്‍ തീവ്രവാദികള്‍ മുസ്‍ലിം ന്യൂനപക്ഷത്തിന് നേരെ നടത്തുന്നത് ഒറ്റതിരിഞ്ഞുള്ള ആക്രമണമാണ്.ഐഎസിനേയും അല്‍ഖാഇദയേയും നേരിട്ട രീതിയില്‍ തന്നെ ഈ വിഷയവും കണക്കിലെടുക്കണമെന്ന് മുസ്ലിം വേള്‍ഡ് ലീഗ് പ്രസ്താവനയില്‍ വ്യക്തമാക്കി.

ആക്രമണത്തിന്റെ കണക്കുകള്‍ വേള്‍ഡ് ലീഗ് ശേഖരിച്ചത് ആഗസ്റ്റ് 25നാണ്. മ്യാന്മറിന് സഹായമായി സൌദി അറേബ്യ ഇതുവരെ നല്‍കിയത് 320 കോടി രൂപയാണ്. നിലവിലെ അവസ്ഥ പരിഗണിച്ചു ലോകരാജ്യങ്ങള്‍ ഇടപെട്ട് പ്രശ്നത്തിന് തീരുമാനം കല്‍പ്പിക്കണമെന്നും വേള്‍ഡ് ലീഗ് അഭ്യര്‍ഥിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button