Latest NewsIndiaInternational

റോഹിംഗ്യന്‍ പ്രശ്നത്തിൽ ഉടൻ പരിഹാരം പ്രതീക്ഷിക്കുന്നത് യുക്തിരഹിതമെന്ന് സൂചി

നെയ്ഫീഡു: റോഹിംഗ്യന്‍ അഭയാര്‍ത്ഥി പ്രശ്നത്തില്‍ പുതിയ നിലപാടുമായി മ്യാന്‍മര്‍ സ്റ്റേറ്റ് കൗണ്‍സിലര്‍ ഓങ് സാന്‍ സൂചി. പെട്ടെന്ന് പരിഹാരം പ്രതീക്ഷിക്കുന്നത് യുക്തിരഹിതമാണ്. ഒന്നരവര്‍ഷത്തിനുള്ളില്‍ പ്രശ്ന പരിഹാരം സാധ്യമല്ല.

ഭീകരവാദികളില്‍ നിന്ന് നാട്ടുകാരെ രക്ഷിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും ഓങ് സാന്‍ സൂചി പറഞ്ഞു. രാജ്യം നേരിട്ട ഏറ്റവും വലിയ വെല്ലുവിളിയാണ് റോഹിംഗ്യന്‍ പ്രശ്നം. ആയിരക്കണക്കിന് റോഹിംഗ്യനുകള്‍ മനുഷ്യാവകാശ ലംഘനം നേരിടുന്നുവെന്ന് ഐക്യരാഷ്ട്രസഭ തന്നെ കഴിഞ്ഞ ദിവസങ്ങളില്‍ അഭിപ്രായപ്പെട്ടിരുന്നു.

ഇതിനെ തുടര്‍ന്ന് സമാധാനത്തിന് നൊബെല്‍ പുരസ്കാരം കിട്ടിയ സൂചിയുടെ മൗനം ഏറെ ചര്‍ച്ചയായിരുന്നു. ഈ വിഷയത്തില്‍ സൂചിയുടെ പ്രതികരണം ആവശ്യപ്പെട്ട് മറ്റൊരു സമാധാന നോബൽ ജേതാവ് മലാലയും രംഗത്ത് എത്തിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button