Latest NewsNewsInternational

നെതന്യാഹുവിന്റെ ഭാര്യ വിചാരണ നേരിടണം

ജറുസലേം: പൊതുപണം ദുരുപയോഗം ചെയ്തെന്ന ആരോപണത്തില്‍ ഇസ്രായേലി പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ ഭാര്യ സാറാ നെതന്യാഹു വിചാരണ നേരിടണമെന്ന് അറ്റോര്‍ണി ജനറല്‍ അവിഷായ് മാന്‍ഡെല്‍ബില്‍റ്റ് അറിയിച്ചു. പൊതുപണം ദുരുപയോഗം ചെയ്‌തെന്ന ആരോപണത്തിലാണ് സാറ വിചാരണ നേരിടണ്ടത്. പോലീസാണ് ഇതു സംബന്ധിച്ച ശുപാര്‍ശ സമര്‍പ്പിച്ചത്. ഈ ശുപാര്‍ശ അറ്റോര്‍ണി ജനറല്‍ അംഗീകരിക്കുകയായിരുന്നു. സാറയ്‌ക്കെതിരെ കുറ്റം ചുമത്തുന്നതിനും വിചാരണ ചെയ്യുവാനും ആവശ്യപ്പെട്ടയായിരുന്നു ശുപാര്‍ശ. . പൊതുപണം ഉപയോഗിച്ച് വീട്ടിലേക്ക് ഫര്‍ണീച്ചറും മറ്റു ഗൃഹോപകരണങ്ങളും സാറ നെതന്യാഹു വാങ്ങിയെന്നാണ് ആരോപണം.

ഒരു ലക്ഷം ഡോളറിന്റെ പൊതുപണം ഉപയോഗിച്ച് വീട്ടിലേക്ക് ഫര്‍ണീച്ചറും മറ്റു ഗൃഹോപകരണങ്ങളും വാങ്ങിയെന്നാണ് ആരോപണം. സംഭവവുമായി ബന്ധപ്പെട്ട് ഇസ്രായേല്‍ പോലീസ് സാറയെ നേരത്തെ ചോദ്യം ചെയ്തിരുന്നു. തേ സമയം തന്റെ ഭാര്യക്കെതിരെ ഉയര്‍ന്ന ആരോപണങ്ങല്‍ അസംബന്ധമാണെന്ന് ബെഞ്ചമിന്‍ നെതന്യാഹു പറഞ്ഞു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button