Latest NewsNewsIndia

ജിഡിപി നിരക്ക് കുറഞ്ഞതിനെക്കുറിച്ച് അമിത് ഷാ പറയുന്നത്

ന്യൂഡല്‍ഹി: ഇന്ത്യയുടെ ജിഡിപി നിരക്ക് കുറഞ്ഞത് സാങ്കേതിക കാരണങ്ങളാണെന്ന വാദവുമായി ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ രംഗത്ത്. ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ചേംബര്‍ ഓഫ് കൊമേഴസ് ആന്‍ഡ് ഇന്‍ഡസ്ട്രിയുടെ യോഗത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

കഴിഞ്ഞ വാര്‍ഷിക പാദത്തില്‍ ഇന്ത്യയുടെ ജിഡിപി 5.7 യായിരുന്നു. മുന്‍ വാര്‍ഷികങ്ങളിലെ അപേക്ഷിച്ച് കനത്ത ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഏപ്രില്‍-ജൂണ്‍ പാദത്തിലെ ജിഡിപി 5.7 എന്നത് കഴിഞ്ഞ മൂന്ന് വര്‍ഷത്തിലെ ഏറ്റവും താഴ്ന്ന നിരക്കായിരുന്നു. കഴിഞ്ഞ വര്‍ഷം ഇക്കാലയളില്‍ 7.9 ആയിരുന്നു ജിഡിപി നിരക്ക്. നോട്ട് നിരോധനത്തിന് ശേഷം ഈ വര്‍ഷം മാര്‍ച്ചില്‍ 6.1 ലേക്കും ഇപ്പോള്‍ 5.7 ലേക്കും കൂപ്പുകുത്തുകയായിരുന്നു ജിഡിപി.

യുപിഎ അധികാരത്തിലിരുന്ന 2013-14 കാലയളവില്‍ ജിഡിപി 4.7 ശതമാനമായി താഴ്ന്നതിന് ശേഷമാണ് 7.1 ആയി ഉയര്‍ന്നത്.കോണ്‍ഗ്രസ് സര്‍ക്കാരിന്റെ കാലത്ത് ജിഡിപി 4.7 ഉം കറണ്ട് അക്കൗണ്ട് ധനകമ്മി അഞ്ചു ശതമാനായി വര്‍ദ്ധിക്കുകയും പണപ്പെരുപ്പം ഇരട്ടിയാവുകയും ചെയ്തു. എന്നാല്‍ കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഇന്ത്യയുടെ ജിഡിപി 7.7 ആയിരുന്നുവെന്നും അമിത് ഷാ അഭിപ്രായപ്പെട്ടു. ബാങ്കുകളിലെ മോശം വായ്പകളൊക്കെ മോദി സര്‍ക്കാരിന്റെ കാലത്തേതല്ലെന്നും പാരമ്പ്യരമായി ഉണ്ടായിട്ടുള്ളതാണെന്നും അമിത്ഷാ കൂട്ടിച്ചേര്‍ത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button