KeralaLatest NewsNews

വിവാഹനിശ്ചയം കഴിഞ്ഞ യുവതിയെ കാണ്മാനില്ല

കാഞ്ഞങ്ങാട്•വിവാഹനിശ്ചയം കഴിഞ്ഞ യുവതിയെ കാണാതാതായി പരാതി. കൊത്തിക്കാല്‍ ക്വാര്‍ട്ടേഴ്സില്‍ താമസിക്കുന്ന അബ്ദുര്‍ റസാഖിന്റെ മകള്‍ റംസീനയെ (18)യാണ് കാണാതായത്. കര്‍ണാടക കുടകിലെ എടപ്പാലത്ത് മാതാവിന്റെ വീട്ടിലേക്ക് പോകുന്നുവെന്ന് പറഞ്ഞാണ് റംസീന വീട്ടില്‍ നിന്നും ഇറങ്ങിയത്. എന്നാല്‍ റംസീന മാതാവിന്റെ വീട്ടില്‍ എത്തിയില്ല. ബന്ധുവീട്ടിലും മറ്റും അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല.തുടര്‍ന്ന് പോലീസില്‍ പരാതി നല്‍കുകയായിരുന്നു.

കഴിഞ്ഞ മാസം തലശേരിയിലെ യുവാവുമായി റംസീനയുടെ കല്യാണം നിശ്ചയിച്ചിരുന്നു. പിതാവിന്റെ പരാതിയില്‍ ഹൊസ്ദുര്‍ഗ് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button