Latest NewsNewsIndiaEditorial

കപടതയുടെ കോട്ടയ്ക്കുള്ളില്‍ നിന്ന് അഴിക്കുള്ളിലായ ആള്‍ദൈവങ്ങള്‍

ആ കപടതയുടെ കോട്ടയ്ക്കകത്ത് അവർ ദൈവങ്ങളെപ്പോലെ വാണരുളി. സ്വാധീനവും പണവും ഇഷ്ടംപോലെ. മരിക്കാനും കൊല്ലാനും തയാറായി ചുറ്റിലും പതിനായിരങ്ങൾ. പല കൊള്ളരുതായ്മകൾക്കും വിശ്വാസത്തെ മറയാക്കി. അങ്ങനെ അഴിക്കുള്ളില്‍ ആയവരുടെ കണക്കുകള്‍ നിരവധിയാണ്.

ആശ്രാം ബാപ്പു

ഒട്ടേറെ ലൈംഗികാപവാദ കേസുകളും, ഭൂമി ഇടപാടുകളുമായി ബന്ധപ്പെട്ട കേസുകളും ബാപ്പുവിനതിരെയുണ്ട്. 2013 ആഗസ്റ്റ്20 ന് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗിക പീഡനത്തിന് ഇരയാക്കിയെന്ന പരാതിയെത്തുടര്‍ന്ന് ബാപ്പുവിനെതിരെ കേസുണ്ട്. രാജസ്ഥാനിലെ ജോധ് പൂര്‍ ആശ്രമത്തില്‍ വച്ച് പെണ്‍കുട്ടിയെ പീഡിപ്പിച്ചതായാണ് പരാതി. ആരോപണങ്ങള്‍ ആള്‍ ദൈവം .

ആശ്രാം ബാപ്പുവിന്റെ മൊട്ടേരയിലുള്ള ഗുരുകുലത്തില്‍ പഠിച്ച രണ്ട് കുട്ടികള്‍ ദുരൂഹ സാഹചര്യത്തില്‍ മരണപ്പെട്ടു. 2008 ല്‍ ആയിരുന്നു ഈ സംഭവം. കുറേ നാളുകളായി കുട്ടികളെ കാണാനില്ലായിരുന്നു. ദില്ലി കൂട്ടബലാത്സംഗത്തെ തുടര്‍ന്ന് ആശ്രാം ബാപ്പു നടത്തിയ പരാമര്‍ശം ഏറെ വിവാദങ്ങള്‍ ഉണ്ടാക്കി. അക്രമികളെ പെണ്‍കുട്ടി സഹോദരന്മാരേ എന്ന് വിളിച്ചിരുന്നെങ്കിലും സരസ്വതി മന്ത്രം ഉരുവിടുകയും ചെയ്തിരുന്നെങ്കില്‍ അക്രമികള്‍ കുട്ടിയെ ബലാത്സംഗം ചെയ്യില്ലെന്നായിരുന്നു ആള്‍ ദൈവത്തിന്റെ മഹത് വചനം. പെണ്‍കുട്ടിയും കുറ്റക്കാരിയാണെന്ന് ഇയാള്‍ പറഞ്ഞു.

സ്വാമി നിത്യാനന്ദ പരമഹംസ

നിത്യാനന്ദ എന്ന സ്വാമി നിത്യാനന്ദയുടെ ഒരു സ്ത്രീയുമായുള്ള അശ്ലീല വീഡിയോ പ്രമുഖ ചാനല്‍ പുറത്തപവിടുന്നതോടെയാണ് സ്വാമിയുടെ കഷ്ടകാലം തുടങ്ങുന്നത്. 2010 ല്‍ ആയിരുന്നു ഈ സംഭവം. അറസ്റ്റ് ചെയ്യപ്പെട്ടെങ്കിലും വെറും അന്‍പത് ദിവസം മാത്രമാണ് സ്വാമി കസ്റ്റഡിയില്‍ ഉണ്ടായിരുന്നത്. ആരതി റാവു എന്ന ഇന്തോ-അമേരിയ്ക്കന്‍ വംശജ നിത്യാനന്ദയ്‌ക്കെതിരെ ആരോപണവുമായി രംഗത്തെത്തി. 2012 ജൂണില് ആണ് സ്വാമി തന്നെ ബലാത്സംഗം ചെയ്‌തെന്ന ആരോപണവുമായി സ്ത്രീ രംഗത്തെത്തിയത്. 2005 മുതല്‍ 2009 വരെ ഇയാള്‍ തന്നെ പീഡിപ്പിച്ചിരുന്നതായി യുവതി പറഞ്ഞു.

ചന്ദ്രസ്വാമി

ആളുകളെ പറ്റിച്ച് പണം തട്ടാന്‍ വിരുതനാണ് ഈ ആള്‍ ദൈവമെന്നാണ് ആരോപണം. ലണ്ടനിലെ ഒരു ബിസിനസുകാരനെ പറ്റിച്ച് കോടിക്കണക്കിന് രൂപ ഇയാള്‍ കൈക്കലാക്കി. നേമി ചന്ദ്ര ജയിന്‍ എന്ന ഇയാള്‍ക്കെതിരെ 1996 ലാണ് പരാതി കൊടുക്കുന്നത്. ഫോറിന്‍ എക്‌സചേഞ്ച് റെഗുലേഷന്‍ ആക്ട് ലംഘിച്ചുവെന്നാണ് ഇദ്ദേഹത്തിനെതിരെയുള്ള കേസ് . പല രാജാക്കാന്‍മാര്‍ക്കും പ്രമുഖ നടിയായ എലിസബത്ത് ടെയ്‌ലര്‍, മാര്‍ഗ്രറ്റ് താച്ചര്‍ എന്നിവര്‍ക്ക് വരെ ആത്മീയ ഉപദേശങ്ങള്‍ നല്‍കുന്നത് താനാണെന്നാണ് ചന്ദ്രസ്വാമിയുടെ അവകാശവാദം

പ്രേമാനന്ദ സ്വാമികള്‍

ബലാത്സംഗം കൊലപാതകം എന്നിവങ്ങെനെ പല കുറ്റങ്ങള്‍ ഇയാള്‍ ചെയ്തതായി കണ്ടെത്തിയതിനെത്തുടര്‍ന്ന് പ്രേമാനന്ദയ്ക്ക് ഇരട്ട ജീവപര്യന്ത്യം സുപ്രീം കോടതി വിധിച്ചു. തിരുച്ചിയിലാണ് ഇയാളുടെ ആശ്രമം. ശ്രീലങ്കയില്‍ നിന്ന് 1984 ല്‍ ഇന്ത്യയില്‍ എത്തിയതായിരുന്നു ഇദ്ദേഹം. 13 ബലാത്സംഗങ്ങളും ഒരു കൊലപാതകവും ഇയാള്‍ ചെയ്തിട്ടുണ്ട്.

സ്വാമി സദാചാരി

വേശ്യാലയം നടത്തിയതിനാണ് സ്വാമി സദാചാരി അറസ്റ്റിലാകുന്നത്. അന്തരിച്ച് ഇന്ത്യന്‍ പ്രധാനമന്ത്രി ഇന്ദിര ഗാന്ധിയ്ക്ക് ആത്മീയ ഉപദേശങ്ങള്‍ നല്‍കിയരിരുന്നത് സ്വാമി സദാചാരിയാണെന്നാണ് കേള്‍ക്കുന്നത്. മലപ്പുറം കോട്ടക്കല്‍ സ്വദേശിയായ പി എം സുധാകരനാണ് പിന്നീട് ജ്ഞാന ചൈതന്യയായി മാറുന്നത്. മൂന്ന് കൊലപാതക കേസുകളില്‍ പ്രതിയാണ് ഇയാള്‍. 2005 ല്‍ ജാ്മ്യമില്ലാ വകുപ്പില്‍ ഇയാള്‍ അറസ്റ്റ് ചെയ്തു .

ശ്രദ്ധാനന്ദ സ്വാമി

ഭാര്യ ബീഗം ഷക്കീര നമാസിയെ കൊലപ്പെടുത്തിയതിന് 2005 ല്‍ ശ്രദ്ധാനന്ദയെ പൊലീസ് അറസ്റ്റ് ചെയ്തു. നയതന്ത്രജ്ഞനായിരുന്ന അക്ബര്‍ ഖാലിയുടെ ആദ്യ ഭാര്യയാിരുന്ന ഷക്കീരം. 1991 ഏപ്രില്‍ 28 ന് ഇവരെ ബാംഗ്ലൂരിലെ വീട്ടില്‍ വച്ച് കൊന്ന് അവിടെ തന്നെ കുഴിച്ച് മൂടുകയായിരുന്ന ശ്രദ്ധാനന്ദ.

ഓഷോ ഭഗവാന്‍

ശ്രീ രജനീഷ് , ചന്ദ്ര മോഹന്‍ ജയിന്‍, ആചാര്യ രജനീഷ് എന്നീ പല പേരുകളില്‍ അറിയപ്പെടുന്ന ഓഷോ ഏറെ വിവാദങ്ങളില്‍ അകപ്പെട്ടിട്ടുണ്ട്. ലൈംഗികതയെപ്പറ്റിയുള്ള ഓഷോയുടെ തത്വങ്ങള്‍ ഇന്ത്യന്‍ യാഥാസ്ഥിതിക സമൂഹത്തിന് അംഗീകരിയ്ക്കാന്‍ പ്രയാസമായിരുന്നു. ഇദ്ദേഹത്തിന് ‘സെക്‌സ് ഗുരു ‘ എന്ന വിളിപ്പേരുണ്ട്. ആയിരക്കണക്കിന് അനുയായികളാണ് ഇദ്ദേഹത്തിനുള്ളത്.

ഗുർമീത് റാം റഹിം

2 വനിതാ അന്ധേവാസികളെ ബലാത്സംഗം ചെയ്ത കുറ്റത്തിന് 20 കൊല്ലം ജയിൽ വാസം. അതിനു പുറമെ, ഒരു പത്രപ്രവർത്തകന്റെ കൊലപാതകത്തിൽ വിചാരണ നേരിടുന്നു

ശാന്ത് രാംപാൽ

5 സ്ത്രീകളുടെയും 18 മാസം പ്രായമായ കുഞ്ഞിന്റെയും മൃതദേഹം ഇയാളുടെ ആശ്രമത്തിൽ നിന്നും കണ്ടെടുത്തു . 6 പേർ ഇയാളെ അറസ്റ്റ് ചെയ്തതിനെ തുടർന്നുള്ള പ്രക്ഷോഭത്തിൽ പെട്ട് മരിച്ചു.

സ്വാമി അമൃത ചൈതന്യ

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചതിനും ദൃശ്യങ്ങൾ പ്രചരിപ്പിച്ചതിനും 16 വർഷത്തെ ജയിൽ വാസം കോടതി വിധിച്ചു .

ഇച്ചാദരി സ്വാമി ബീമാനന്ദ്

2 തവണ അറസ്റ്റ് ചെയ്തു . ഇപ്പോൾ ജയിൽ വാസം. ഡൽഹിയിലെയും മുംബൈയിലെയും സെക്സ് ട്രാഫിക്കിങ് ബന്ധം. ആൾദൈവങ്ങളുടെ കപട മുഖങ്ങൾ പൊളിയുകയാണ് . ജനത ഇനിയെന്കിലെങ്കിലും ഇത്തരം ആൾദൈവങ്ങളെ തിരിച്ചറിയട്ടെ .

Tags

Post Your Comments

Related Articles


Close
Close