Latest NewsNewsGulf

ഷാര്‍ജ ഭരണാധികാരിയുടെ കേരള സന്ദര്‍ശനം ആഘോഷപൂര്‍വ്വം കൊണ്ടാടാന്‍ വന്‍ തയ്യാറെടുപ്പുകള്‍

ദുബായ് : ഷാര്‍ജ ഭരണാധികാരിയുടെ കേരള സന്ദര്‍ശനം ആഘോഷപൂര്‍വ്വം കൊണ്ടാടാന്‍ വന്‍ തയ്യാറെടുപ്പുകള്‍ . കാലിക്കറ്റ് സര്‍വകലാശാലയുടെ ഡി.ലിറ്റ് ബിരുദം സ്വീകരിക്കാനായിയാണ് ഈമാസം ശൈഖ് ഡോ. സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമി കേരളത്തിലെത്തുന്നത്. സംസ്ഥാന സര്‍ക്കാരിന്റെ വിശിഷ്ടാതിഥി എന്ന നിലയില്‍ ഷാര്‍ജ സുല്‍ത്താനെ ആദ്യം തിരുവനന്തപുരത്തുവെച്ച് ആദരിച്ച ശേഷം തേഞ്ഞിപ്പലത്ത് സര്‍വകലാശാലാ ആസ്ഥാനത്തുവെച്ച് ഡി.ലിറ്റ് സമര്‍പ്പിക്കുന്നത്തിനാണ് ആലോചന .

24-ന് രാത്രി ഷാര്‍ജയില്‍നിന്ന് തിരുവനന്തപുരത്തേക്ക് വരുന്ന രീതിയിലാണ് കേരള സര്‍ക്കാര്‍ സുല്‍ത്താന്റെ യാത്രാപരിപാടി ആസൂത്രണം ചെയ്യുന്നത്. എന്നാല്‍, ഇക്കാര്യത്തില്‍ അന്തിമതീരുമാനം ഷാര്‍ജ സര്‍ക്കാരിന്റെതായിരിക്കും. 25-ന് മന്ത്രിമാരെല്ലാവരും പങ്കെടുക്കുന്ന ചടങ്ങില്‍ വെച്ചായിരിക്കും ആദരിക്കല്‍. എന്നാല്‍ ഇക്കാര്യത്തില്‍ സുല്‍ത്താന്റെ ഓഫീസിന്റെ സ്ഥിരീകരണം ഇതുവരെ ഉണ്ടായിട്ടില്ല. മുഖ്യമന്ത്രിയായി പിണറായി വിജയന്‍ ചുമതലയേറ്റശേഷം ആദ്യമായി നടത്തിയ വിദേശപര്യടനം യു.എ.ഇ.യിലേക്കായിരുന്നു.

അന്ന് ഷാര്‍ജ ഭരണാധികാരിയെ സന്ദര്‍ശിക്കുകയും ഡി.ലിറ്റ് സ്വീകരിക്കാന്‍ ക്ഷണിക്കുകയും ചെയ്തിരുന്നു. അന്നുതന്നെ ആ ക്ഷണം ഷാര്‍ജ സുല്‍ത്താന്‍ സ്വീകരിച്ചിരുന്നു. ഏറെ ബിരുദങ്ങളും ഡോക്ടറേറ്റുകളുമുള്ള ഷാര്‍ജ ഭരണാധികാരി ശൈഖ് ഡോ. സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമി ലോകപ്രശസ്തമായ ഷാര്‍ജ അന്താരാഷ്ട്ര പുസ്തകോത്സവത്തിന്റെ അമരക്കാരനാണ്.

അദ്ദേഹത്തോടൊപ്പം ഡി.ലിറ്റ് സമ്മാനിക്കാന്‍ നടന്‍ മോഹന്‍ലാലിനെയും ഒളിന്പ്യന്‍ പി.ടി ഉഷയെയും സര്‍വകലാശാല തിരഞ്ഞെടുത്തിരുന്നു. എന്നാല്‍, സുരക്ഷാ കാരണങ്ങളാലും രാഷ്ട്രത്തിന്റെ അതിഥി എന്ന നിലയിലും 26-ന് ഷാര്‍ജ സുല്‍ത്താന് മാത്രമായി ചടങ്ങ് മാറ്റാനാണ് സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനം.

shortlink

Related Articles

Post Your Comments

Related Articles


Back to top button