Latest NewsNewsIndia

രോഗബാധിതനായി ഗുര്‍മീത് ; രോഹ്തകില്‍ കര്‍ശന സുരക്ഷ

രോഹ്തക്: ബലാത്സംഗക്കേസില്‍ തടവില്‍ കഴിയുന്ന വിവാദ ആള്‍ദൈവം ഗുര്‍മീത് രാം റഹീം സിങ്ങ് രോഗബാധിതന്നെ് റിപ്പോര്‍ട്ട്. ഗുര്‍മീത് രാം റഹീം സിങ്ങിന്റെ ആരോഗ്യ നില മോശമാണെന്നാണ് വാര്‍ത്തകള്‍ പുറത്തുവരുന്നത്. രോഹ്തകിനടുത്തുള്ള സുനാരിയ ജയിലില്‍ ഡോക്ടര്‍മാരുടെ സംഘം എത്തി ഗുര്‍മീതിനെ പരിശോധിച്ചു. എന്നാല്‍ ആരോഗ്യപ്രശ്‌നം എന്താണെന്നതിനേക്കുറിച്ച് കൂടുതല്‍ വിവരങ്ങളൊന്നും ലഭ്യമല്ല.

ഗുര്‍മീതിനെ ആശുപത്രിയില്‍ പ്രവേശിപ്പിക്കേണ്ട അടിയന്തിര സാഹചര്യമില്ലെന്നു ഡോക്ടര്‍മാര്‍ അധികൃതരെ അറിയിച്ചു. ഗുര്‍മീത് രാം റഹീം സിങ്ങ് രോഗബാധിതനായിയെന്ന വാര്‍ത്ത പുറത്തു വന്ന സാഹചര്യത്തില്‍ രോഹ്തകിലെ സുരക്ഷ കര്‍ശനമാക്കി. രോഹ്തകില്‍ നിന്നും പത്തു കിലോ മീറ്റര്‍ മാത്രം അകലെയാണ് ഹുര്‍മീതിനെ പാര്‍പ്പിച്ചിരിക്കുന്ന സുനാരിയ ജില്ലാ ജയില്‍.
രോഹ്തകിലെ പോസ്റ്റ് ഗ്രാജുവേറ്റ് ഇന്റസ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലെ അഞ്ച് ഡോക്ടര്‍മാരുടെ സംഘമാണ് ജയിലിലെത്തി ഗുര്‍മീതിനെ പരിശോധിച്ചത്. ഈ സ്ഥാപനത്തിനും പോലീസ് സുരക്ഷയൊരുക്കിയിട്ടുണ്ട്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button