Latest NewsNewsIndia

ഹിന്ദു ദൈവങ്ങളെ അപമാനിച്ച പ്രമുഖ ഹെയര്‍ സ്റ്റൈലിസ്റ്റ് മാപ്പ് പറഞ്ഞു

കൊല്‍ക്കത്ത: ഹിന്ദു ദൈവങ്ങളെ അപമാനിച്ച കേസില്‍ പ്രമുഖ ഹെയര്‍ സ്റ്റൈലിസ്റ്റായ ജാവേദ് ഹബീബ് മാപ്പ് പറഞ്ഞു. രണ്ടു ദിവസം മുമ്പ് പത്രങ്ങളില്‍ പ്രസിദ്ധീകരിച്ച പരസ്യത്തിനെതിരെ സൈദാബാദ് പൊലീസ് കേസെടുത്തിരുന്നു. ദൈവങ്ങള്‍ പോലും ജാവേദ് ഹബീബിന്‍റെ സലൂണില്‍ വരുന്നു എന്ന അടിക്കുറിപ്പോടെ ഹിന്ദു ദൈവങ്ങളുടെ ചിത്രങ്ങള്‍ സഹിതമായിരുന്നു പരസ്യം. സംഭവത്തില്‍ മാപ്പ് പറഞ്ഞുകൊണ്ട് ജാവേദ് ഹബീബ് ട്വിറ്ററിലും ഓണ്‍ലൈനിലും വിഡിയോയും കത്തും പോസ്റ്റ് ചെയ്തിരുന്നു. ഇതിനെതിരെയായിരുന്നു പരാതി.

ഹിന്ദു ദൈവങ്ങളെ മനപ്പൂര്‍വം അവഹേളിക്കുന്ന പരസ്യമാണ് ജാവേദ് ഹബീബ് ശൃംഖല നല്‍കിയിരിക്കുന്നതെന്ന് ചൂണ്ടിക്കാണിച്ച്‌ നല്‍കിയ പരാതിയിലാണ് ഹബീബിനെതിരെ പൊലീസ് കേസെടുത്തത്. ‘കത്രിക മാത്രമാണ് തന്‍റെ മതം. ആരുടെയെങ്കിലും വികാരങ്ങള്‍ വ്രണപ്പെടുത്തിയെങ്കില്‍ മാപ്പു ചോദിക്കുന്നു’ എന്നാണ് അദ്ദേഹം വിഡിയോയില്‍ പറഞ്ഞത്.

ഞങ്ങള്‍ ഒരിക്കലും ഒരു മതവിഭാഗത്തിന്‍റെയും മതവികാരങ്ങള്‍ വ്രണപ്പെടുത്താന്‍ ഉദ്ദേശിച്ചിട്ടില്ല. പശ്ചിമ ബംഗാളിലെ പാര്‍ട്ണര്‍മാരാണ് കമ്പനിയുടെ അറിവോ സമ്മതമോ കൂടാതെ പരസ്യം പ്രസിദ്ധീകരിച്ചത്. മാധ്യമങ്ങളില്‍ നിന്ന് അത്തരം പരസ്യം നീക്കുന്നതിനുള്ള എല്ലാ നടപടിയും സ്വീകരിച്ചിട്ടുണ്ട്. ഞങ്ങളുടെ പരസ്യം ആരുടെയെങ്കിലും മതവികാരം വ്രണപ്പെടുത്തിയെങ്കില്‍ മാപ്പ ചോദിക്കുന്നു എന്നാണ് ജാവേദ് ഹബീബ് പെയര്‍ ആന്‍ഡ് ബ്യൂട്ടി ലിമിറ്റഡ് ഓണ്‍ലൈനില്‍ പ്രസിദ്ധീകരിച്ച കത്തില്‍ പറയുന്നത്.

shortlink

Post Your Comments


Back to top button