KeralaLatest NewsNews

കമൽഹാസൻ രാഷ്ട്രീയ ലക്ഷ്യം മനസ്സിൽവച്ചുകൊണ്ട് കേരളത്തിലേക്ക്

കൊല്ലം: കമൽഹാസൻ രാഷ്ട്രീയ ലക്ഷ്യം മനസ്സിൽവച്ചുകൊണ്ട് കേരളത്തിലേക്ക്. വർഗീയവിരുദ്ധ പ്രചാരണത്തിൽ നടൻ കമൽഹാസൻ സി.പി.എമ്മുമായി യോജിച്ചുനീങ്ങും. ഹിന്ദുത്വവർഗീയതക്കെതിരേ നിലകൊള്ളുമെന്ന് കമൽഹാസൻ അടുത്തിടെ പരസ്യമായി വ്യക്തമാക്കിയിരുന്നു. ഇക്കാര്യം മുഖ്യമന്ത്രി പിണറായി വിജയനുമായി അടുത്തിടെ ചർച്ചചെയ്തിരുന്നു.

കോഴിക്കോട്ട് 16-ന് വർഗീയ ഫാസിസത്തിനെതിരേ നടക്കുന്ന ന്യൂനപക്ഷ ദേശീയ കൺവെൻഷനിൽ കമൽഹാസൻ പങ്കെടുക്കും. മുഖ്യമന്ത്രി പിണറായി വിജയൻ, സി.പി.എം. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ എന്നിവരും പങ്കെടുക്കും. കമൽഹാസൻ തമിഴ്‌നാട്ടിൽ മതേതരമുന്നണിക്ക് നേതൃത്വം നൽകണമെന്നാണ് ഇടതുപക്ഷം ആഗ്രഹിക്കുന്നത്.

കമൽഹാസനാണ് തീരുമാനിക്കേണ്ടതെന്ന്‌ സി.പി.എം. പൊളിറ്റ് ബ്യൂറോ അംഗം എ.കെ.പദ്‌മനാഭൻ പറഞ്ഞു. സി.പി.ഐ . ദേശീയ സെക്രട്ടറി ഡി.രാജ കാര്യങ്ങളിൽ വ്യക്തതവരട്ടെയെന്നും പ്രതികരിച്ചു. കമൽ തന്റെ രാഷ്ട്രീയപ്രവേശം വ്യക്തമാക്കാത്തത് രജനീകാന്തിന്റെ നീക്കങ്ങൾ അറിയാത്തതിനാലാണെന്നും സൂചനയുണ്ട്‌.

shortlink

Related Articles

Post Your Comments

Related Articles


Back to top button