Latest NewsNewsgulfGulf

ഖത്തർ വസ്തുതകൾ വളച്ചൊടിക്കുന്നത് തുടരുന്നു ; സൗദി അറേബ്യ

റിയാദ്: ഖത്തറിനെതിരെ വിമർശനവുമായി സൗദി അറേബ്യ വീണ്ടും. വസ്തുതകള്‍ വളച്ചൊടിക്കുന്നത് ഖത്തര്‍ തുടരുകയാണെന്ന് സൗദി വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.

ഖത്തറിന്റെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സി ക്യുഎന്‍എ യാഥാര്‍ത്ഥ്യത്തിന് നിരക്കാത്ത വാര്‍ത്തകളാണ് പടച്ചു വിടുന്നതെന്നാണ് സൗദി അറേബ്യ പറഞ്ഞത്. ഖത്തർ കരാര്‍ ലംഘിച്ചതിന് നിരവധി തെളിവുകളുണ്ടെന്നും സൗദി വിദേശകാര്യ മന്ത്രാലയം മന്ത്രാലയം പറഞ്ഞു.മുഴുവന്‍ കരാറുകളിലും വസ്ഥുതകളിലും മാറ്റം വരുത്താന്‍ തയ്യാറാകാത്തത് സൗദി അറേബ്യയുടെ സഹിഷ്ണുതയാണെന്ന് ഖത്തര്‍ അധികാരികള്‍ മനസ്സിലാക്കിയിട്ടില്ല.

ഖത്തറിന്റെ അഭ്യര്‍ത്ഥനയനുസരിച്ച്‌ ഉപരോധം ഏര്‍പ്പെടുത്തിയ നാല് രാജ്യങ്ങള്‍ ചര്‍ച്ചകള്‍ക്ക് തയ്യാറായതാണ് എന്നാല്‍ ഖത്തര്‍ അധികാരികള്‍ ഇത് ഗൗരവത്തോടെ കാണുന്നില്ലെന്നും മുന്‍ നിലപാടുകള്‍ തുടരുകയാണെന്നും സൗദി കുറ്റപ്പെടുത്തി. സത്യത്തിന് നിരക്കാത്ത ഖത്തറിന്റെ പ്രസ്താവനകളും വാര്‍ത്തകളും തുടരുന്നത് ചര്‍ച്ചകള്‍ നിര്‍ത്തിവെപ്പിക്കാന്‍ തങ്ങളെ നിര്‍ബന്ധിതമാക്കുമെന്നും സൗദി വിദേശകാര്യ മന്ത്രാലയം കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button