Latest NewsCricketSports

ശ്രീലങ്കയുടെ ആദ്യ ഡേ നൈറ്റ് ടെസ്റ്റ് ; വേദി തീരുമാനിച്ചു

ദുബായ്: ശ്രീലങ്കയുടെ ആദ്യ ഡേ നൈറ്റ് ടെസ്റ്റ് ദുബായിൽ നടക്കും. പാക്കിസ്ഥാനെതിരായ രണ്ടു മത്സരങ്ങളുടെ ടെസ്റ്റ് പരമ്പരയിലാണ് ശ്രീലങ്ക രാത്രിയും പകലുമായി കളിക്കളത്തിൽ ഇറങ്ങുക. ഒക്ടോബർ ആറിന് ദുബായിയിൽ പരമ്പരയിലെ രണ്ടാം മത്സരമാണ് നടക്കുന്നത്. ആദ്യ ടെസ്റ്റ് സെപ്റ്റംബർ 28ന് അബുദാബിയിൽ നടക്കും. കഴിഞ്ഞ വർഷം വെസ്റ്റ് ഇൻഡീസിനെതിരായ ഡേ നൈറ്റ് ടെസ്റ്റിനും ദുബായ് വേദിയായിരുന്നു.

രണ്ടു മത്സരങ്ങളുടെ ടെസ്റ്റ് പരമ്പരയ്ക്ക് പിന്നാലെ അഞ്ച് ഏകദിനങ്ങളിലും മൂന്ന് ട്വന്‍റി-20യിലും ഇരുവരും ഏറ്റുമുട്ടും. ഒക്ടോബർ 13ന് ദുബായിയിലാണ് ഏകദിന പരമ്പര തുടങ്ങുക. 26ന് അബുദാബിയിൽ ട്വന്‍റി-20 തുടങ്ങും

shortlink

Related Articles

Post Your Comments

Related Articles


Back to top button