Latest NewsNewsInternational

രണ്ടുവര്‍ഷത്തിനിടെ 11 കല്യാണം: 12 യുവാക്കളെ പറ്റിച്ച് യുവതി

ബാങ്കോക്ക്: 12 യുവാക്കളെ കല്യാണം ചെയ്ത് തട്ടിപ്പ് നടത്തി യുവതി. രണ്ടുവര്‍ഷത്തിനിടെ 11 തവണയാണ് യുവതി കല്യാണം കഴിച്ചത്. തായ്‌ലന്‍ഡിലെ നാഖോണ്‍ പഥോ പ്രവിശ്യയിലായിരുന്നു സംഭവം.

സംഭവവുമായി ബന്ധപ്പെട്ട് സമുത് സഖോന്‍ പ്രവിശ്യയിലെ ക്രാത്തും ബീന്‍ സ്വദേശിയായ ജരിയപോണ്‍ ബുവായ(നമോണ്‍-31), ഇവരുടെ യഥാര്‍ത്ഥ ഭര്‍ത്താവ് കിറ്റിസാക് ടാന്‍തിവാട്കുള്‍(33) എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. തായ് പാരമ്പര്യം അനുസരിച്ച് വിവാഹത്തിന് പുരുഷന്മാര്‍ സ്ത്രീകള്‍ക്കാണ് പണം നല്‍കേണ്ടത്. ഈ പണം സ്വന്തമാക്കുന്നതിനു വേണ്ടിയായിരുന്നു നമോണ്‍കല്യാണ പരമ്പര നടത്തിയത്.

വിവാഹം കഴിഞ്ഞ് പണം തട്ടി മുങ്ങുകയായിരുന്നു നമോണിന്റെ പതിവ്. ഓരോ ഭര്‍ത്താക്കന്മാരില്‍നിന്നായി 6000 ഡോളര്‍ മുതല്‍ 30,000 ഡോളര്‍വരെ ഇവര്‍ കൈക്കലാക്കിയത്. കഴിഞ്ഞ ഓഗസ്റ്റ മാസത്തില്‍മാത്രം നാല് വിവാഹങ്ങളാണ് നടത്തിയത്. വിവാഹം ചെയ്ത 12 പേരും നമോണിനെതിരെ പരാതി നല്‍കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button