KeralaLatest NewsNews

വിഎസ് പറയുന്നതൊന്നും കേള്‍ക്കേണ്ടെന്ന് അല്‍ഫോണ്‍സ് കണ്ണന്താനം

തിരുവനന്തപുരം: വിഎസിന് പ്രായമായി അദ്ദേഹം പറയുന്നതൊന്നും കേള്‍ക്കേണ്ടെന്ന് കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം. വിഎസിന് എന്തും പറയാനുള്ള സ്വാതന്ത്ര്യമുണ്ട്. നല്ല വാക്കുകള്‍ പറയാനും അദ്ദേഹത്തിന് അറിയാം. വിഎസിന് മറുപടി പറയാന്‍ ഞാനാളല്ലെന്നും കണ്ണന്താനം പറഞ്ഞു.

നേരത്തെ ഇടതുപക്ഷ സഹയാത്രികനായ കണ്ണന്താനം ബിജെപി പാളയത്തില്‍ ചേക്കേറിയത് വിഎസ് വിമര്‍ശിച്ചിരുന്നു. ഒരു ഇടതുപക്ഷ സഹയാത്രികന് സംഭവിക്കാവുന്ന ഏറ്റവും വലിയ അപചയമാണ് അല്‍ഫോണ്‍സ് കണ്ണന്താനത്തിന്റെ കാര്യത്തില്‍ സംഭവിച്ചിട്ടുള്ളതെന്നും വിഎസ് പറഞ്ഞിരുന്നു.

ഫാസിസ്റ്റ് കൂടാരത്തിലെ സൗകര്യങ്ങള്‍ തേടി അവിടേക്ക് ചേക്കേറുന്നത് രാഷ്ട്രീയ ജീര്‍ണതയുടെ ലക്ഷണമാണെന്നും അതുകൊണ്ടുതന്നെ, അതില്‍ അഭിനന്ദനീയമായി ഒന്നുമില്ലെന്നും വിഎസ് പറഞ്ഞിരുന്നു.

 

shortlink

Related Articles

Post Your Comments


Back to top button