Latest NewsCricketIndiaSports

ഏറ്റവും വലിയ സച്ചിൻ ആരാധകനെ കണ്ടെത്തി ബ്രെറ്റ് ലീ

ഓസ്‌ട്രേലിയന്‍ ഫാസ്റ്റ് ബൗളറായിരുന്ന ബ്രെറ്റ് ലീ സച്ചിൻ തെൻഡുൽക്കറിന്റെ ഒരു കടുത്ത ആരാധകനെ കണ്ടെത്തി. സച്ചിന്റെ ചിരിക്കുന്ന മുഖം നെഞ്ചില്‍ പച്ച കുത്തിയ ഒരു യുവാവാണ് ആ ആരാധകന്‍. ഗാലറിയില്‍ നിന്നുള്ള ഈ ചിത്രം ബ്രെറ്റ് ലീഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിട്ടുണ്ട്.

എനിക്ക് തോന്നുന്നു, അങ്ങയുടെ ആരാധകനെയാണ് ഞാന്‍ കണ്ടെത്തിയിരിക്കുന്നത്. നിങ്ങളെ പിന്തുണയ്ക്കുന്നതില്‍ അഭിമാനിക്കുന്നവനാണ് ഈ ആരാധകനെന്ന് എനിക്ക് ഉറപ്പുണ്ട്. ഈ ചിത്രം നിങ്ങള്‍ക്ക് കാണിച്ചുതരാമെന്ന് അവന് ഞാന്‍ ഉറപ്പുനല്‍കിയിരുന്നു. അതിനാണ് ഈ ചിത്രം പങ്കുവെച്ചത്. ഇതാ.. കണ്ടോളൂ. ചിത്രത്തിനൊപ്പം ബ്രെറ്റ് ലീ ഇങ്ങനെ കുറിച്ചിരുന്നു. ബ്രെറ്റ് ലീ പോസ്റ്റ് ചെയ്‌ത ചിത്രത്തിന് താഴെ ആരാധകരുടെ കമന്റുകളുടെ പ്രവാഹമാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button