CinemaMovie SongsEntertainment

ജന്മദിനത്തില്‍ താരപുത്രന് ഞെട്ടിക്കുന്ന സമ്മാനവുമായി ബാഹുബലി

അമരേന്ദ്ര ബാഹുബലിയുടെ ആരാധകർക്ക് ഈ കൊച്ചു കുഞ്ഞിനോട് ഇനി അസൂയ തോന്നിയില്ലെങ്കിലേ അത്ഭുതമുള്ളു. കാരണം പ്രഭാസിന്റെ ആരാധകരിൽ ഏറ്റവും കൂടുതൽ ഭാഗ്യം സിദ്ധിച്ചിരിക്കുന്നത് ശിവാജി കുടുംബത്തിലെ ഈ ഇളമുറക്കാരനാണ്.പറഞ്ഞു വരുന്നത് നടൻ വിക്രം പ്രഭുവിന്റെ മകൻ വിരാടിനെക്കുറിച്ചാണ്.

കൊച്ചു വിരാടിന് ബാഹുബലി നൽകിയ ജന്മദിന സമ്മാനമാണ് ഇപ്പോൾ സംസാരവിഷയം.ബാഹുബലി ചിത്രത്തിൽ ഏറ്റവും ശ്രദ്ധിക്കപ്പെട്ട ഒന്നാണ് യുദ്ധഭൂമിയിൽ എതിരാളികളെഇല്ലാതാക്കിയ അമരേന്ദ്ര ബാഹുബലിയുടെ ഗാoഭീര്യം നിറഞ്ഞ വാൾ.തന്റെ കുഞ്ഞ് ആരാധകന് ആ വാൾ സമ്മാനിച്ചുകൊണ്ടാണ് പ്രഭാസ് ജന്മദിനം ആശംസിച്ചത്.അതും സ്വന്തം കയ്യൊപ്പോടെ.

പ്രഭാസിന്റെ വലിയ ആരാധകനായ തന്റെ മകന് ലഭിച്ച സമ്മാനത്തിന്റെ ചിത്രം എന്ന തലക്കെട്ടോടെ വിക്രം പ്രഭു ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച ചിത്രത്തിലൂടെയാണ് വിരാടിന് ലഭിച്ച ഭാഗ്യത്തെക്കുറിച്ചു പുറത്തറിഞ്ഞത് ‘ഏറ്റവും സ്നേഹം നിറഞ്ഞ ഒരു താരം തന്റെ കുട്ടി ആരാധകന് നല്‍കിയ വിലമതിക്കാനാവാത്ത സമ്മാനം, നന്ദി പ്രഭാസ്’ എന്നും വിക്രം കുറിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button