NewsIndia

നിയമലംഘനം വിഡിയോയിൽ പകർത്തിയ യുവാവിന് മർദ്ദനം; ഹെഡ് കോൺസ്റ്റബിളിന് സസ്പെന്ഷൻ

ശരിയായ വിധത്തില്‍ ഹെൽമറ്റ് ധരിക്കാതെ, ഫോണിൽ സംസാരിച്ചുകൊണ്ട് ബൈക്ക് ഓടിച്ച പോലീസുകാരന്റെ വീഡിയോ പകർത്തിയ യുവാവിന് മർദ്ദനം.ദൃശ്യങ്ങൾ പുറത്തുവന്നതിനെ തുടർന്ന് ഹെഡ് കോൺസ്റ്റബിളിന് സസ്പെന്ഷൻ.

ചണ്ഡീഗഡിൽ കഴിഞ്ഞ ദിവസം വൈകുന്നേരമാണ് സംഭവം നടന്നത്. ഹെൽമറ്റ് പോലും ശരിയായി ധരിക്കാതെ ഫോണിൽ സംസാരിച്ചുകൊണ്ട് വാഹനമോടിച്ച പോലീസുകാരന്റെ വീഡിയോ പുറകിൽ വന്ന മറ്റൊരു ബൈക്ക് യാത്രക്കാരനായ യുവാവ് പകർത്തുകയും ഇത് ശ്രദ്ധയിൽ പെട്ട പോലീസുകാരൻ പിന്നീട് യുവാവിനെ തടഞ്ഞുനിർത്തി മര്‍ദ്ദിക്കുകയുമായിരുന്നു.

യുവാവിനെ മര്‍ദ്ദിച്ച ചണ്ഡിഗഢ് പോലീസിലെ സെക്യൂരിറ്റി വിംഗില്‍ ഹെഡ് കോണ്‍സ്റ്റബിളായി പ്രവര്‍ത്തിക്കുന്ന സുരീന്ദര്‍ സിംങിനെ സസ്‌പെൻഡ് ചെയ്യുകയും ലൈസന്‍സ് മരവിപ്പിച്ചതായും മൂന്ന് മാസത്തേക്ക് വിലക്കേര്‍പ്പെടുത്താന്‍ ട്രാന്‍സ്പോര്‍ട്ട് വകുപ്പിലേക്ക് മാറ്റിയതായും ട്രാഫിക് പോലീസ് എസ്‌എസ്പി ശശാങ്ക് ആനന്ദ് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button