Latest NewsTechnology

വിവോ വി7 പ്ലസ് വിപണിയിലേക്ക്; സവിശേഷതകൾ ഇവയൊക്കെ

വിവോ തങ്ങളുടെ ഏറ്റവും പുതിയ ഫ്ലാഗ്ഷിപ്പ് മോഡലായ വിവോ വി7 പ്ലസ് ഇന്ത്യയില്‍ അവതരിപ്പിച്ചു. സെപ്റ്റംബർ 15 മുതല്‍ ഓഫ് ലൈനായും ഓണ്‍ലൈനായും ഫോണുകള്‍ വിപണിയില്‍ ലഭ്യമാകും. 5.99 ഇഞ്ച് ഫുള്‍ എച്ച്‌ ഡി ഡിസ്പ്ലേ, സ്നാപ്ഡ്രാഗണ്‍ എസ്ഡിഎം 450 ചിപ്പ്സെറ്റ്, ആന്‍ഡ്രോയ്ഡ് 7.1 ഒഎസ്, 4ജിബി റാം, എസ്ഡികാര്‍ഡ് ഉപയോഗിച്ച്‌ 256 ജിബി വരെ വര്‍ധിപ്പിക്കാന്‍ കഴിയുന്ന 64 ജിബി ഇന്‍റേണല്‍ സ്റ്റോറേജ് എന്നിവയാണ് ഫോണിന്റെ പ്രത്യേകതകൾ.

ക്യാംപെയിന്‍ ഗോള്‍ഡ്, മാറ്റ് ബ്ലാക്ക് എന്നീ നിറങ്ങളില്‍ എത്തുന്ന ഈ ഫോണിന് 21,990 രൂപയാണ് വില. 24 എംപി എച്ച്‌ഡി സെല്‍ഫി ക്യാമറ, 16 എംപി പിന്‍ക്യാമറ, ഫേഷ്യല്‍ ലോക്ക് സംവിധാനം, 3225 എംഎഎച്ച്‌ ബാറ്ററി എന്നിവയാണ് മറ്റ് പ്രത്യേകതകൾ. 21,990 രൂപയാണ് ഫോണിന്റെ വില.

shortlink

Related Articles

Post Your Comments

Related Articles


Back to top button