IndiaNews

കാർഡ് ഉപയോഗിച്ച് ടോൾ നൽകിയ യുവാവിന് നഷ്ടമായത് 87,000 രൂപ

മുംബൈ: മുംബൈ എക്​സ്​പ്രസ്​ ഹൈവേയില്‍ എ.ടി.എം കാര്‍ഡ്​ ഉപയോഗിച്ച്‌​ ടോൾ നൽകിയ യുവാവിന് നഷ്ടമായത് 87,000 രൂപ. ശനിയാഴ്​ച കാറില്‍ മുംബൈയില്‍ നിന്ന്​ പുണെക്ക്​ പോകുകയായിരുന്ന ദര്‍ശന്‍ പാട്ടീലി‍നാണ് പണം നഷ്ടപ്പെട്ടത്. ഖലാപുര്‍ ടോള്‍ ബൂത്തില്‍ കാര്‍ഡ്​ വഴി 230 രൂപ അടച്ച്‌​ രണ്ട്​ മണിക്കൂറിനകം പല തവണകളായാണ് പണം നഷ്ടപ്പെട്ടത്. തുടർന്ന് ദര്‍ശന്‍ പാട്ടീല്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.

കാര്‍ഡ്​ ഉപയോഗിച്ച്‌​ ആറ്​ തവണ ഒാണ്‍ലൈന്‍ വഴി ഇടപാട്​ നടത്തിയതായി എസ്​.എം.എസ്​ സന്ദേശം ലഭിക്കുകയായിരുന്നു. എസ്​.എം.എസ്​ വഴി ഉറപ്പുവരുത്തുന്ന ഒ.ടി.പി നമ്പര്‍ തനിക്ക്​ ലഭിച്ചില്ലെന്ന്​ പാട്ടീല്‍ പരാതിയില്‍ പറയുന്നു. കാര്‍ഡ്​ യന്ത്രത്തില്‍ വലിച്ച ശേഷം കാര്‍ഡുടമ പിന്‍ നമ്പര്‍ അടിക്കുന്നതിനിടെ കാര്‍ഡിലെ വിവരങ്ങള്‍ കവര്‍ന്നതാകാമെന്നാണ് നിഗമനം.

Tags

Related Articles

Post Your Comments


Back to top button
Close
Close