Latest NewsNewsIndia

ജപ്പാന്‍ പ്രധാനമന്ത്രിയ്ക്കൊപ്പം റോഡ് ഷോ, ചരിത്രം കുറിക്കാനൊരുങ്ങി മോദി

ഗാന്ധിനഗർ: ഇന്ത്യയുടെ ചരിത്രത്തിൽ ആദ്യമായി മറ്റൊരു രാജ്യത്തെ പ്രധാനമന്ത്രിയ്ക്കൊപ്പം ഇന്ത്യൻ പ്രധാനമന്ത്രി സംയുക്ത റോഡ് ഷോ നടത്തുന്നു. രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി ഇന്ത്യയിലെത്തുന്ന ജപ്പാൻ പ്രധാനമന്ത്രി ഷിൻസോ ആബെയ്ക്കൊപ്പമാണ് നരേന്ദ്ര മോദിയുടെ റോഡ് ഷോ.

ഷിൻസോ ആബെ സെപ്തംബർ 13 ബുധനാഴ്ചയാണ് ഇന്ത്യയിലെത്തുന്നത്. അഹമ്മദാബാദിലാണ് റോഡ് ഷോ നടത്തുക. എട്ടു കിലോമീറ്ററോളം നീളുന്ന റോഡ് ഷോ അഹമ്മദാബാദ് വിമാനത്താവളത്തിൽനിന്ന് ആരംഭിച്ച് സബർമതി ആശ്രമത്തിൽ അവസാനിക്കും. റോഡ് ഷോയ്ക്കിടെ ഇരുവർക്കും ഉജ്വല സ്വീകരണം നൽകാനുള്ള തയാറെടുപ്പിലാണ് ഗുജറാത്തിലെ ബി.ജെ.പി നേതൃത്വം.

shortlink

Related Articles

Post Your Comments

Related Articles


Back to top button