Latest NewsNewsInternational

ഫാ.​ടോം മാ​ര്‍​പാ​പ്പ​യെ സന്ദർശിച്ചു

റോം: ​ഭീ​ക​ര​രു​ടെ ത​ട​വി​ല്‍​നി​ന്നു മോചിതനായ മ​ല​യാ​ളി വൈ​ദി​ക​ന്‍ ഫാ.​ടോം ഉ​ഴു​ന്നാ​ലി​ല്‍ മാ​ര്‍​പാ​പ്പ​യെ സന്ദർശിച്ചു. ബു​ധ​നാ​ഴ്ച വൈ​കി​ട്ട് ആ​റി​നാ​യി​രു​ന്നു സന്ദർശനം. വത്തിക്കാനിലാണ് സന്ദർശനം നടന്നതെന്നു സ​ലേ​ഷ്യ​ന്‍ ന്യൂ​സ് ഏ​ജ​ന്‍​സി അറിയിച്ചു. സന്ദർശന വേളയിൽ ഫാ.​ടോം ഉ​ഴു​ന്നാ​ലി​നു ഒപ്പം സ​ലേ​ഷ്യ​ന്‍ സ​ഭാ പ്ര​തി​നി​ധി​ക​ള്‍ ഒ​പ്പ​മു​ണ്ടാ​യി​രു​ന്നു

തട്ടിക്കൊണ്ടു പോയ ശേഷം മൂന്നു ഇടങ്ങളിലേക്ക് തന്നെ ഭീകരര്‍ മാറ്റി എന്നും ശാരീരകാവസ്ഥ മോശമായതിനാൽ പ്രമേഹത്തിനുള്ള മരുന്നും അവർ നൽകിയതെന്നും ഫാ. ടോം മാധ്യമങ്ങളോട് വെളിപ്പെടുത്തിയിരുന്നു. . അ​മ്പ​ത്തി​യേ​ഴു​കാ​ര​നാ​യ ഫാ. ​ടോ​മി​ന് ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ളു​ള്ള​തി​നാ​ല്‍ വി​ദ​ഗ്ധ പ​രി​ശോ​ധ​ന ആ​വ​ശ്യ​മാ​യേ​ക്കും.

ആഭ്യന്തര യുദ്ധം രൂക്ഷമായ യെമനില്‍ നിന്നുമാണ് മലയാളി വൈദികനായ ഫാ.ടോമിനെ ഭീകരര്‍ തട്ടിക്കൊണ്ടു പോയത്. യെമനിലെ തടവറയിലായിരുന്ന അദ്ദേഹത്തെ മോചനത്തിനു ഒമാന്‍ സര്‍ക്കാരും വത്തിക്കാനും ഇടപ്പെട്ടിരുന്നു. 2016 മാര്‍ച്ച് നാലിന് യെമനിലെ ഏദനിലുള്ള മിഷനറീസ് ഓഫ് ചാരിറ്റീസിന്റെ വൃദ്ധസദനം അക്രമിച്ച് നാലു കന്യാസ്ത്രീകളെയും നിരവധി അന്തേവാസികളെയും വധിച്ച ശേഷമാണ് ഭീകരര്‍ ഫാ.ടോമിനെ തട്ടിക്കൊണ്ടു പോയത്. പിന്നീട് ഫാ.ടോമിനെ വിട്ടുതരണമെങ്കില്‍ വന്‍ തുക മോചനദ്രവ്യം നല്‍കണമെന്ന് ഭീകരര്‍ ആവശ്യപ്പെടുകയും ചെയ്തിരുന്നു. സലേഷ്യന്‍ വൈദികനും പാലാ രാമപുരം സ്വദേശിയുമായ ഫാം. ടോം യെമനിലാണ് പ്രവര്‍ത്തിച്ചിരുന്നത്

shortlink

Related Articles

Post Your Comments

Related Articles


Back to top button