Latest NewsNewsIndia

സ്​കൂളുകളില്‍ ഹാജര്‍ വിളിക്കുമ്പോള്‍ ​ഇനി മുതല്‍ ജയ്​ഹിന്ദ്​ പറയണം; നിര്‍ദേശവുമായി വിദ്യാഭ്യാസ മന്ത്രി

ന്യൂഡല്‍ഹി: സ്​കൂളുകളില്‍ ഹാജര്‍ എടുക്കുന്ന സമയത്ത് ഇനി മുതല്‍ ‘ജയ്​ഹിന്ദ്​’ പറയണമെന്ന്​ മധ്യപ്രദേശ്​ വിദ്യാഭ്യാസ മന്ത്രി. ഒക്​ടോബര്‍ ഒന്നു മുതല്‍ മധ്യപ്രദേശി​െല സത്​ന ജില്ലയിലെ എല്ലാ സ്​കൂളുകളിലും ഇൗ നിര്‍ദേശം നടപ്പിലാക്കണമെന്നും മന്ത്രി വിജയ്​ ഷാ ആവശ്യ​െപ്പട്ടു.

ഇവിടെ ഇത് ​ വിജയകരമായി നടപ്പിലായാല്‍ സംസ്​ഥാനമൊട്ടാകെ നടപ്പിലാക്കാനാണ് തീരുമാനം. നിലവില്‍ ഈ നിര്‍ദേശം നല്‍കിയിരിക്കുന്നത് ​ സ്വകാര്യ സ്​കൂളുകള്‍ക്ക്​ മാത്രമാണ്. രാജ്യ സ്​നേഹവുമായി ബന്ധപ്പെട്ട കാര്യമായതിനാല്‍ എല്ലാവരും അത് അനുസരിക്കുമെന്നാണ്​ കരുതുന്നതെന്നും മന്ത്രി പറഞ്ഞു. അധ്യാപകരുടെയും, പ്രിന്‍സിപ്പല്‍മാരുടെയും, ജന ശിക്ഷകരുടെയും യോഗത്തിലാണ്​ ജയ്​ഹിന്ദ്​ പറയണമെന്ന നിര്‍ദേശം മന്ത്രി മുന്നോട്ടു​വെച്ചത്​.

shortlink

Related Articles

Post Your Comments


Back to top button