Latest NewsNewsInternational

മെട്രോ സ്റ്റേഷനിലെ സ്‌ഫോടനത്തില്‍ നിരവധി പേര്‍ക്ക് പരിക്ക്

ലണ്ടന്‍: ലണ്ടനിലെ ഭൂഗര്‍ഭ മെട്രോയില്‍ സ്‌ഫോടനം. പ്രാദേശിക സമയം രാവിലെ 8.30 നുണ്ടായ സ്‌ഫോടനത്തില്‍ നിരവധി പേര്‍ക്കു പരിക്കേറ്റു.
പാര്‍സന്‍സ് ഗ്രീന്‍ ട്യൂബ് സ്റ്റേഷനില്‍ വച്ചാണ് അപകടമുണ്ടായത്. ട്രെയിനിന്റെ പിന്‍ഭാഗത്ത് സൂക്ഷിച്ചിരുന്ന ബക്കറ്റിലാണ് സ്‌ഫോടനം നടന്നത്.
സംഭവത്തെ തുടര്‍ന്ന് ഏള്‍സ് കോര്‍ട്ടിനും വിബിംള്‍ഡനും ഇടയിലെ മെട്രോ സര്‍വീസ് നിര്‍ത്തിവച്ചു.പൊട്ടിത്തെറി തീവ്രവാദി ആക്രമണമാണോ എന്ന കാര്യത്തില്‍ സ്ഥിരീകരണമില്ല. അപകടം നടന്ന മെട്രോ സ്റ്റേഷന്‍ പോലീസിന്റെ നിയന്ത്രിണത്തിലാണിപ്പോള്‍.

 

shortlink

Post Your Comments


Back to top button