Uncategorized

കലാശ പോരാട്ടത്തിന് ഒരുങ്ങി പിവി സിന്ധു

സോള്‍: കൊറിയ ഓപ്പണ്‍ ബാഡ്മിന്റൺ ടൂർണമെന്റിലെ കലാശപോരാട്ടത്തിനൊരുങ്ങി പിവി സിന്ധു. മൂന്നു സെറ്റ് നീണ്ട പോരാട്ടത്തിൽ ചൈനയുടെ ഹി ബിങ്ജിയോയെ തോൽപ്പിച്ചാണ് സിന്ധു ഫൈനലിൽ എത്തിയത്. സ്കോര്‍: 21-10, 17-21,21-16.

ജപ്പാനീസ് താരം നൊസോമി ഒകുഹാരയാണ് കലാശപോരാട്ടത്തിൽ സിന്ധുവിന്റെ മുഖ്യ എതിരാളി. കഴിഞ്ഞ മാസം നടന്ന ബാഡ്മിന്റണ്‍ ലോകചാമ്ബ്യന്‍ഷിപ്പ് ഫൈനലില്‍ ഒകുഹാര സിന്ധുവിനെ തോൽപ്പിച്ചിരുന്നു. കരിയറില്‍ അഞ്ചാം തവണയും ഈ വര്‍ഷം രണ്ടാം തവണയാണ് സിന്ധു ഒരു സൂപ്പര്‍സീരീസിന്റെ ഫൈനലിലെത്തുന്നത്. ഈ വര്‍ഷം ഏപ്രിലില്‍ ഇന്ത്യ ഓപ്പണ്‍ സൂപ്പര്‍ സീരീസ് കിരീടം സിന്ധു നേടിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button