CricketLatest NewsNewsSports

ധോണിയുടെ മികച്ച പ്രകടനത്തിനു കാരണം കോഹ്ലിയെന്നു ഗാംഗുലി

കൊല്‍ക്കത്ത: ധോണിയുടെ മികച്ച പ്രകടനത്തിനു കാരണം കോഹ്ലിയെന്ന അഭിപ്രായവുമായി മുന്‍ ഇന്ത്യന്‍ നായകന്‍ സൗരവ് ഗാംഗുലി രംഗത്ത്. കഴിഞ്ഞ ശ്രീലങ്കന്‍ പരമ്പരയിലും ഓസിസിനെതിരായ പരമ്പരയിലെ ആദ്യ മത്സരത്തിലും മിന്നും പ്രകടനമാണ് ധോണി കാഴ്ച്ചവച്ചത്. ഇതിലൂടെ ധോണി ഏതാണ്ട് അടുത്ത ലോകകപ്പിലും സ്ഥാനമുറപ്പിച്ച നിലയിലാണ്. ടീമിലെ സ്ഥാനം തന്നെ സംശയത്തിന്റെ നിഴലിലായിരുന്ന ധോണിയുടെ മിന്നും പ്രകടനത്തിന് കാരണം നായകന്‍ വിരാട് കോഹ്ലിയാണെന്നാണ് സൗരവ് ഗാംഗുലി പറയുന്നത്.

ധോണിയും കോഹ്ലിയും തമ്മിലുള്ള ബന്ധം ടീമിനെ മുന്നോട്ട് നയിക്കുന്നു. കോഹ്ലി ധോണിയില്‍ അര്‍പ്പിച്ച വിശ്വാസമാണ് അദ്ദേഹത്തിന് ഈ പ്രകടനം കാഴ്ച വയ്ക്കാന്‍ സാധിക്കുന്നതെന്നും ഗാംഗുലി അഭിപ്രായപ്പെടുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button