Latest NewsNewsIndia

ഓടിക്കൊണ്ടിരുന്ന ട്രെയിനിനൊപ്പം സെല്‍ഫി: യുവാവിനു ദാരുണാന്ത്യം

കൊല്‍ക്കത്ത: യുവാക്കള്‍ക്കിടയില്‍ കൂടിവരുന്ന സെല്‍ഫി “ഭ്രാന്തില്‍’ ഒരു ജീവന്‍ കൂടി പൊലിഞ്ഞു. പശ്ചിമബംഗാളിലെ കല്യാണി സ്റ്റേഷനില്‍ നിന്ന് ഒന്നര കിലോമീറ്റര്‍ അകലെയുള്ള നാദിയ ജില്ലയിലാണ് ഇത്തരത്തിലൊരു സംഭവം നടന്നത്. രാജേഷ് ത്രിഗുണ, സൂരജ് മോന്‍ഡാല്‍ എന്നിവരാണ് അപകടത്തില്‍പ്പെട്ടത്. ട്രെയില്‍ വരുന്നത് ദൂരെ നിന്നു കണ്ട ഇവര്‍ അതിന്‍റ പശ്ചാത്തലത്തില്‍ സെല്‍ഫിയെടുക്കാന്‍ ശ്രമിക്കുകയായിരുന്നു.

ഫോട്ടോ എടുക്കുന്നതിന്റെ ആവേശത്തില്‍ ഇരുവരും ട്രാക്കിനോട് ചേര്‍ന്നാണ് നിന്നത്. എന്നാല്‍ വളരെ വേഗത്തിലെത്തിയ ട്രെയില്‍ ഇരുവരെയും ഇടിച്ചു തെറിപ്പിക്കുകയായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ പറയുന്നു. രാകേഷ് സംഭവസ്ഥലത്തുവച്ചുതന്നെ മരിച്ചു. ഗുരുതരമായി പരിക്കേറ്റ സൂരജിനെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button