Latest NewsNewsEuropeInternational

സ്വന്തം മരണം പ്രവചിച്ചു മണിക്കൂറുകള്‍ക്കുള്ളില്‍ അതുപോലെ കൊല്ലപ്പെട്ടു

ലണ്ടന്‍: സ്വന്തം മരണം പ്രവചിച്ച അധ്യാപികയ്ക്ക് വിധി കരുതിവച്ചത് പ്രവചിച്ചതുപോലെയുള്ള മരണമായിരുന്നു. സാഹസികതയെ പ്രണയിച്ച എമ്മാ കെല്‍റ്റിയെന്ന 43 കാരിയാണ് സ്വന്തം മരണം സാമൂഹ്യ മാധ്യമത്തില്‍ പ്രവചിച്ചത്. മണിക്കൂറുകള്‍ക്കുള്ളില്‍ അധ്യാപിക പ്രവചിച്ച പോലെ മരണം സംഭവിച്ചു.

എമ്മ കടല്‍ യാത്രയെ പ്രണയിച്ചിരുന്നു. അങ്ങനെ കടലിലൂടെ യാത്ര ചെയ്യാനായി പോയതാണ് എമ്മ. പസഫിക് സമുദ്രത്തിലൂടെയുള്ളയായിരുന്നു യാത്ര. ഈ യാത്രയില്‍ എമ്മയെ കടല്‍കൊള്ളക്കാര്‍ വെടിവച്ച് കൊല്ലുകയായിരുന്നു. ഈ യാത്ര നടത്തുന്ന വേളയിലാണ് തന്റെ മരണം എമ്മ പ്രവചിച്ചത്. ‘ലക്ഷ്യത്തിലേക്ക് ഇനി 100 കിലോമീറ്റര്‍ ദൂരം മാത്രം. എന്റെ ബോട്ട് മോഷ്ടിക്കപ്പെട്ടേക്കാം, ഞാന്‍ കൊല്ലപ്പെട്ടേക്കാം.’ എന്നായിരുന്നു എമ്മ യുടെ ട്വീറ്റ്.

തൊട്ടുപിന്നാലെ തന്നെ അമ്പതോളം ആളുകള്‍ പിന്തുടരുന്നതായി എമ്മ ട്വിററില്‍ കുറിച്ചു. മയക്ക്മരുന്ന് കടത്തിന് കുപ്രസിദ്ധി ആര്‍ജിച്ച കടല്‍പാതയിലൂടെയായിരുന്നു എമ്മയുടെ യാത്ര. മണിക്കൂറുകള്‍ക്കുള്ളില്‍ വെടിയേറ്റ നിലയിലാണ് എമ്മയുടെ മൃതദേഹം കണ്ടെത്തിയത്.
കേസുമായി ബന്ധപ്പെട്ട് ഒരു പതിനേഴുകാരനെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. അധ്യാപകവൃത്തി ഉപേക്ഷിച്ച് സാഹസികതക്ക് പിന്നാലെ എമ്മ സഞ്ചാരിക്കാന്‍ തുടങ്ങിയത് 2015 മുതലായിരുന്നു.

 

Tags

Related Articles

Post Your Comments


Back to top button
Close
Close