Latest NewsNewsIndia

രാഹുല്‍ ഗാന്ധി അദ്ധ്യക്ഷനാവുന്നത് അഡ്രിനാലിന്‍ നല്‍കുന്നത് പോലെയെന്ന് സല്‍മാന്‍ ഖുര്‍ഷിദ്

ഹൈദരാബാദ്: കോണ്‍ഗ്രസ് ദേശീയ അദ്ധ്യക്ഷനായി രാഹുല്‍ ഗാന്ധി വരുന്നത് കോണ്‍ഗ്രസ് പാര്‍ട്ടിക്ക് അഡ്രിനാലിന്‍ നല്‍കുന്നത് പോലെയാണെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് സല്‍മാന്‍ ഖുര്‍ഷിദ്. പ്രധാനമായും രാഹുലിന്റെ അദ്ധ്യക്ഷനായുള്ള വരവ് സംഘടനാപരമായി ഏറെ ഗുണം ചെയ്യും. ഇത് അഡ്രിനാലിന്‍ നല്‍കുന്നത് പോലായിരിക്കും. പുതിയ ആത്മവിശ്വാസം നല്‍കും എന്ന് അദ്ദേഹം വ്യക്തമാക്കി.

രാഹുല്‍ ഗാന്ധി അദ്ധ്യക്ഷനായി വന്നതിനു ശേഷവും സോണിയ ഗാന്ധി പാര്‍ട്ടിയില്‍ പ്രധാന ഉത്തരവാദിത്വങ്ങള്‍ വഹിക്കണമെന്നാണ് തന്റെ അഭിപ്രായമെന്നും സല്‍മാന്‍ ഖുര്‍ഷിദ് പറഞ്ഞു. കോണ്‍ഗ്രസ് അദ്ധ്യക്ഷ സ്ഥാനം ഏറ്റെടുക്കുന്നതിന് താന്‍ തയ്യാറാണെന്ന് രാഹുല്‍ ഗാന്ധി അമേരിക്കയില്‍ വെച്ച് വ്യക്തമാക്കിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button