Latest NewsNewsIndia

ഭീകരപ്രവർത്തനം ന്യായീകരിക്കാനാവുന്നതല്ല: സുഷമ സ്വരാജ്

ന്യൂയോർക്ക്: ഒരു തരത്തിലുള്ള ഭീകരപ്രവർത്തനവും ന്യായീകരിക്കാനാകില്ലെന്നു കേന്ദ്ര വിദേശകാര്യമന്ത്രി സുഷമ സ്വരാജ് വ്യക്തമാക്കി. ന്യൂയോർക്കിൽ നടന്ന ഷാങ്ഹായ് കോഓപ്പറേഷൻ ഓർഗനൈസേഷന്റെ (എസ്‌സിഒ) വിദേശകാര്യമന്ത്രിമാരുടെ യോഗത്തിൽ തീവ്രവാദത്തെ അതിന്റെ എല്ലാ രൂപങ്ങളെയും അർഥങ്ങളെയും ഉൾക്കൊണ്ടുതന്നെ അപലപിക്കുന്നുവെന്നും സുഷമ സ്വരാജ് പറഞ്ഞു.

ഇന്ത്യ എസ്‌സിഒ രാജ്യങ്ങൾ തമ്മിലുള്ള ബന്ധത്തിന് പ്രാധാന്യം നൽകുന്നുണ്ട്. രാജ്യങ്ങളും ജനങ്ങളും തമ്മിൽ വിശ്വാസവും സഹകരണവും ഉറപ്പാക്കണമെന്നാണ് ഇന്ത്യയുടെ ആവശ്യമെന്നും സുഷമ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button