KeralaLatest NewsNews

വട്ടിയൂര്‍ക്കാവില്‍ കുമ്മനത്തെ തോല്‍പ്പിച്ചത് എങ്ങനെയെന്ന് വെളിപ്പെടുത്തി കെ.മുരളീധരന്‍

മലപ്പുറം: വട്ടിയൂര്‍ക്കാവില്‍ തനിക്ക് ജയിക്കാനായി ഇടതുമുന്നണിയുടെ സഹായം ലഭിച്ചതായി കോണ്‍ഗ്രസിന്റെ കെ. മുരളീധരന്‍ എം.എല്‍.എ . ബി.ജെ.പി ജയിക്കാതിരിക്കാനായിരുന്നു ഈ സഹായമെന്നും അദ്ദേഹം വെളിപ്പെടുത്തി. സംസ്ഥാനത്ത് ബി.ജെ.പിക്ക് വിജയസാധ്യതയുള്ള സ്ഥലങ്ങളില്‍ ചില അഡ്ജസ്റ്റ്‌മെന്റുകളൊക്കെ നടത്താറുണ്ട്. അന്ധമായ കോണ്‍ഗ്രസ് വിരോധത്തിന്റെയും അന്ധമായ കമ്മ്യൂണിസ്റ്റ് വിരോധത്തിന്റെയും കാലം കഴിഞ്ഞെന്നും കെ. മുരളീധരന്‍ അഭിപ്രായപ്പെട്ടു.

കഴിഞ്ഞ തെരെഞ്ഞടുപ്പില്‍ വട്ടിയൂര്‍ക്കാവ് നിയമസഭ മണ്ഡലത്തില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയായ കെ മുരളീധരന്‍ ഏഴായിരത്തില്‍പ്പരം വോട്ടുകള്‍ക്കാണ് ജയം സ്വന്തമാക്കിയത്. ഇവിടെ ബിജെപിയുടെ സ്ഥാനാര്‍ത്ഥി പാര്‍ട്ടിയുടെ സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരനെയായിരുന്നു. എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി ഡോ.ടിഎന്‍ സീമ മൂന്നാം സ്ഥാനത്ത് എത്തിയ ഇവിടെ ശക്തമായ ത്രികോണ മത്സരമാണ് നടന്നത്

 

shortlink

Related Articles

Post Your Comments

Related Articles


Back to top button