Latest NewsNewsIndia

രാഷ്ട്രീയ എതിരാളികള്‍ക്കു നേരെ രൂക്ഷവിമര്‍ശനവുമായി പ്രധാനമന്ത്രി

വാരാണസി: രാഷ്ട്രീയ എതിരാളികള്‍ക്കു നേരെ രൂക്ഷവിമര്‍ശനവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. ഞങ്ങളുടെ രാഷ്ട്രീയം വോട്ടിനു വേണ്ടിയല്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. വോട്ട് ബാങ്കുകളെ കുറിച്ച് ചിന്തിക്കുന്നില്ല. തെരഞ്ഞെടുപ്പ് വിജയമല്ല മറിച്ച് രാജ്യത്തിന്‍റെ വികസനത്തിനാണ് മുൻഗണന നൽകുന്നതെന്ന് മോദി പറഞ്ഞു. സ്വന്തം മണ്ഡലമായ വാരാണാസിയിൽ പശുധൻ ആരോഗ്യ മേള ഉദ്ഘാനടനം ചെയ്തു സംസാരിക്കവെയാണ് മോദി ഇക്കാര്യം പറഞ്ഞത്.

എല്ലാ പ്ര​ശ്ന​ങ്ങ​ളു​ടേ​യും പ​രി​ഹാ​രം വി​ക​സ​ന​ത്തി​ലാ​ണെ​ന്ന് കഴിഞ്ഞ ദിവസം മോദി വാരാണസിയിൽ പറഞ്ഞിരുന്നു. സ​ർ​ക്കാ​ർ ശ​രി​യാ​യ ദി​ശ​യി​ലാ​ണ് പ്ര​വ​ർ​ത്തി​ക്കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം അഭിപ്രായപ്പെട്ടിരുന്നു. സംസ്ഥാനത്തെ മുഴുവൻ ജനങ്ങൾക്കും പശുധൻ ആരോഗ്യ മേളയുടെ ഗുണം ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഉത്തർപ്രദേശിൽ പശുധൻ ആരോഗ്യമേള സംഘടിപ്പിച്ചതിനു മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ പ്രധാനമന്ത്രി അഭിന്ദിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button