Latest NewsIndiaInternational

ഐക്യരാഷ്ട്രസഭയിൽ പാകിസ്ഥാനെ രൂക്ഷമായി വിമർശിച്ച് സുഷമ സ്വരാജ്

ന്യൂയോർക്ക് ; ഐക്യരാഷ്ട്രസഭയിൽ പാകിസ്ഥാനെ രൂക്ഷമായി വിമർശിച്ച് സുഷമ സ്വരാജ്. പാകിസ്ഥാൻ ഭീകര രാഷ്ട്രമാണെന്ന് സുഷമ സ്വരാജ് ഐക്യരാഷ്ട്രസഭയിൽ പറഞ്ഞു. പാകിസ്ഥാൻ കേന്ദ്രമായ ഭീകര സംഘടനകളുടെ പേരെടുത്തു പറഞ്ഞായിരുന്നു വിമർശനം. കാട്ടുതീ പോലെ ഭീകരവാദം പടരുന്നു. ഭീകരവാദികളെയും,ജിഹാദികളെയും മാത്രമാണ് പാകിസ്ഥാൻ ഇതുവരെ സൃഷ്ടിച്ചത്. ഇന്ത്യ ദാരിദ്ര്യത്തിനെതിരെ പോരാടുമ്പോൾ പാകിസ്ഥാൻ ഇന്ത്യക്കെതിരെ പോരാടുന്നു . ഭീകരവാദത്തിന്റെ കേന്ദ്രമായി മാറിയതെങ്ങനെയെന്ന് പാകിസ്ഥാൻ ആലോചിക്കണമെന്നും ,ഭീകരതയെ ചെറുക്കാനുള്ള ഉടമ്പടിയിൽ എല്ലാ രാജ്യങ്ങളും ഒപ്പ് വെക്കണമെന്ന് സുഷമ സ്വരാജ് പറഞ്ഞു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button