Latest NewsIndiaNews

പ്രമുഖ രാഷ്ട്രീയ നേതാവിന്റെ മകന്റെ സ്വത്തുക്കള്‍ മരവിപ്പിച്ചു

ന്യൂഡല്‍ഹി: പ്രമുഖ കോണ്‍ഗ്രസ് നേതാവും മുന്‍ ധനകാര്യമന്ത്രിയുമായ ചിദംബരത്തിന്റെ മകന്‍ കാര്‍ത്തി ചിദംബരത്തിന്റെ സ്വത്തുക്കള്‍ മരവിപ്പിച്ചു. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റാണ് ഇതു സംബന്ധിച്ച നടപടി സ്വീകരിച്ചത്. 2ജി സ്‌പെക്ട്രം അഴിമതിക്കേസിന്റെ ഭാഗമായാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഈ സുപ്രധാന നടപടി സ്വീകരിച്ചത്. ഇതിനു പുറമെ 90 ലക്ഷം രൂപയുടെ ബാങ്ക് അക്കൊണ്ടുകളും മരവിപ്പിച്ചു.

കാര്‍ത്തി ചിദംബരം സ്വന്തം സ്വത്തുകള്‍ എല്ലാം വില്‍ക്കാനുള്ള ശ്രമം നടത്തുകയായിരുന്നയെന്നു എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് പറയുന്നു. എയര്‍സെല്‍ മാക്‌സിസിന് ലഭിച്ച എഫ്.ഐ.പി.ബി അനുമതിക്ക് പിന്നില്‍ ചിദംബരം അവരെ വഴിവിട്ട് സഹായിച്ചു എന്നാണ് അന്വേഷണ ഉദ്യേഗസ്ഥരുടെ കണ്ടെത്തല്‍.  സ്വത്തുകള്‍ കണ്ടുകെട്ടുന്നതിനു മുമ്പ്  ചില സ്വത്തുകള്‍  കാര്‍ത്തി ചിദംബരം വിറ്റതായും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഉദ്യേഗസ്ഥര്‍ അറിയിച്ചു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button