Latest NewsNewsInternationalTechnology

മാര്‍ക്ക് സക്കര്‍ബര്‍ഗ് ഒബാമയുടെ ശകാരം ഏറ്റുവാങ്ങി; കാരണം ഇതാണ്

വാഷിങ്ടണ്‍ : ഫെയ്‌സ്ബുക്ക് സ്ഥാപകന്‍ മാര്‍ക് സക്കര്‍ബര്‍ഗ് മുന്‍ യുഎസ് പ്രസിഡന്റ് ഒബാമയുടെ ശകാരംഏറ്റുവാങ്ങിയതായി റിപ്പോര്‍ട്ട്. വ്യാജ വാര്‍ത്തകള്‍ വ്യാപകമായി പ്രചരിപ്പിക്കുന്നു എന്നതിന്റെ പേരിലാണ് ഫെയ്‌സ്ബുക്ക് സ്ഥാപകനു മുന്‍ യുഎസ് പ്രസിഡന്റെ ശകാരം ഏറ്റുവാങ്ങേണ്ടി വന്നത്. ഇപ്പോഴത്തെ യുഎസ് ഡോണള്‍ഡ് ട്രംപ് സ്ഥാനമേല്‍ക്കുന്നതിനു മുമ്പാണ് സംഭവമുണ്ടായത്.

വ്യക്തിപരമായി ഇരുവരും നടത്തിയ കൂടിക്കാഴ്ച്ചയിലാണ് സംഭവമുണ്ടായത്. പെറുവിലെ ലിമയില്‍ നവംബറില്‍ ലോകനേതാക്കളുടെ സമ്മേളനത്തിലായിരുന്നു ഇത്. വ്യാജ വാര്‍ത്തകള്‍ തടയാനുള്ള ശ്രമങ്ങള്‍ ഉണ്ടാകും. പക്ഷേ ഇത് അത്ര എളുപ്പമല്ലെന്നുമായിരുന്നു സക്കര്‍ബര്‍ഗ് ഒബാമയെ അറിയിച്ചത്.
ഡോണള്‍ഡ് ട്രംപ് വിജയിച്ച തെരെഞ്ഞടുപ്പില്‍ ഹിലറി ക്ലിന്റന്റെ പരാജയത്തിനു കാരണമായത് വ്യാജവാര്‍ത്തകളാണെന്ന ആക്ഷേപം ശക്തമായിരുന്നു. ഈ അടുത്ത കാലത്ത് വ്യാജ വാര്‍ത്തകള്‍ തിരിച്ചറിയാനുള്ള മാര്‍ഗം വിശദമാക്കി വന്‍തോതില്‍ പത്രപ്പരസ്യങ്ങള്‍ ഫെയ്‌സ്ബുക്ക് നല്‍കിയിരുന്നു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button