Latest NewsIndia

ന​വ​ജാ​ത ശി​ശു​ക്ക​ളു​ടെ മൃ​ത​ദേ​ഹ​ങ്ങ​ൾ അടങ്ങിയ ബാഗ് കണ്ടെത്തി

സാ​ഗ​ർ: ന​വ​ജാ​ത ശി​ശു​ക്ക​ളു​ടെ മൃ​ത​ദേ​ഹ​ങ്ങ​ൾ അടങ്ങിയ ബാഗ് കണ്ടെത്തി. മ​ധ്യ​പ്ര​ദേ​ശി​ലെ സാ​ഗ​റിലെ പോ​ലീ​സ് ട്രെ​യി​നിം​ഗ് കോ​ള​ജ് ഗ്രൗ​ണ്ടി​നു സ​മീ​പ​ത്തെ വ​ഴി​വ​ക്കി​ലാ​ണ് മൂന്ന് ന​വ​ജാ​ത ശി​ശു​ക്ക​ളു​ടെ മൃ​ത​ദേ​ഹ​ങ്ങ​ൾ അടങ്ങിയ ബാഗ് കണ്ടെത്തിയത്. നാ​ട്ടു​കാ​രാ​ണ് മൃ​ത​ദേ​ഹ​ങ്ങ​ൾ അടങ്ങിയ ബാഗ് കണ്ടെത്തിയ വിവരം പോലീസിനെ അറിയിച്ചത്. ​ദിവ​സ​ങ്ങ​ൾ​ക്കു മുൻപ് ​മാ​ത്രം ജ​നി​ച്ച കു​ഞ്ഞു​ങ്ങ​ളു​ടേ​താ​ണ് മൃ​ത​ദേ​ഹ​ങ്ങ​ളെ​ന്നും മൃ​ത​ദേ​ഹ​ങ്ങ​ളി​ൽ ര​ണ്ടെ​ണ്ണം പെ​ണ്‍​കു​ഞ്ഞു​ങ്ങ​ളു​ടേ​താണെന്നും ഗോ​പാ​ൽ​ഗ​ഞ്ജ് പോ​ലീ​സ് അ​റി​യി​ച്ചു. മൃ​ത​ദേ​ഹ​ങ്ങ​ൾ പോ​സ്റ്റ്മോ​ർ​ട്ട​ത്തി​ന​യ​ച്ചു. ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ സ​മീ​പ​ത്തെ ആ​ശു​പ​ത്രി​ക​ളി​ൽ ​ജനി​ച്ച കു​ഞ്ഞു​ങ്ങ​ളു​ടെ ക​ണ​ക്ക് പരിശോധിച്ച് വരുകയാണെന്നും പോലീസ് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button