Latest NewsNewsIndia

അഴിമതിക്കെതിരെയുള്ള പോരാട്ടം തുടരും ; നരേന്ദ്ര മോദി

ന്യൂഡല്‍ഹി: അഴിമതിക്കെതിരായ പോരാട്ടത്തില്‍ വിട്ടുവീഴ്ചയില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ബിജെപി ദേശീയ നിര്‍വ്വാഹകസമിതി യോഗത്തില്‍ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

അഴിമതിക്കാരായ ആരും തന്റെയൊപ്പമില്ലെന്നും അത്തരക്കാര്‍ ആരും രക്ഷപെടാന്‍ അനുവദിക്കില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു. ഡോക്ലാം വിഷയം പരിഹരിക്കാന്‍ കഴിഞ്ഞത് സര്‍ക്കാരിന്റെ നേട്ടമാണെന്നും,

തീവ്രവാദത്തിനെതിരായ പോരാട്ടത്തിന് മറ്റു രാജ്യങ്ങളുടെ പിന്തുണയുണ്ടെന്നും നിര്‍വ്വാഹകസമിതി യോഗത്തില്‍ സംസാരിക്കവെ മോദി വ്യക്തമാക്കി. കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലിയാണ് പ്രധാനമന്ത്രിയുടെ പ്രസംഗത്തിന്റെ വിശദാംശങ്ങള്‍ മാധ്യമങ്ങളെ അറിയിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button