Latest NewsIndiaNewsInternational

റോഹിങ്ക്യകള്‍ കൊലപ്പെടുത്തിയ ഹിന്ദുക്കളുടെ മൃതദേഹങ്ങള്‍ കണ്ടുകിട്ടിയെന്ന് മ്യാന്മർ സൈന്യം

യംഗൂണ്‍: മ്യാൻമറിലെ പ്രശ്‌നബാധിത മേഖലയായ രാഖിനിൽ നിന്ന് റോഹിങ്ക്യകള്‍ കൊലപ്പെടുത്തിയ ഹിന്ദുക്കളുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയതായി മ്യാന്‍മര്‍ സൈന്യം. കഴിഞ്ഞ ആഗസ്റ്റ് 25 ന് റോഹിങ്ക്യന്‍ ഭീകരര്‍ രാഖിന്‍ പ്രവിശ്യയില്‍ നടത്തിയ ആക്രമണത്തിനിടയില്‍ നടത്തിയ കൂട്ടക്കൊലയാണിതെന്ന് സംശയിക്കപ്പെടുന്നു.

ഇരുപത് സ്ത്രീകളുടേയും ആറു കുട്ടികളുടേയും രണ്ട് പുരുഷന്മാരുടേയും മൃതദേഹങ്ങളാണ് കണ്ടെത്തിയത്. മ്യാന്മര്‍ സര്‍ക്കാരും ഈ വിവരം സ്ഥിരീകരിച്ചിട്ടുണ്ട്. അറഖാന്‍ റോഹിങ്ക്യ സാല്‍വേഷന്‍ ആര്‍മി എന്ന പേരിലുള്ള ഭീകരവാദ സംഘടനയാണ് ആക്രമണം നടത്തിയത്.

അതിനു ശേഷം സൈന്യവും റോഹിങ്ക്യകളുമായി സംഘര്‍ഷം നടന്നിരുന്നു.
ആഗസ്റ്റ് 25 ന് റോഹിങ്ക്യ ഭീകരവാദികള്‍ തങ്ങളുടെ ഗ്രാമം ആക്രമിച്ചതായും നിരവധി പേരെ വകവരുത്തിയതായും സ്ത്രീകളേയും കുട്ടികളേയും കടത്തിക്കൊണ്ട് പോയതായും പ്രദേശ വാസികൾ പറഞ്ഞു.

മേഖലയിലെ സംഘർഷാവസ്ഥയെ തുടർന്ന് റോഹിൻഗ്യകൾ വ്യാപകമായി അന്യദേശങ്ങളിലേയ്ക്ക് പലായനം ചെയ്തിരുന്നു

shortlink

Related Articles

Post Your Comments

Related Articles


Back to top button