Latest NewsKeralaNews

സോളാര്‍ കേസില്‍ ഉമ്മന്‍ചാണ്ടിക്ക് ഒരു പങ്കുമില്ലെന്ന് ജയശങ്കര്‍

കൊച്ചി: സോളാര്‍ കേസില്‍ മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് ഒരു പങ്കുമില്ലെന്ന് അഡ്വക്കേറ്റ് എ ജയശങ്കര്‍. ഉമ്മന്‍ ചാണ്ടി പണം വാങ്ങിയെന്ന് അദ്ദേഹത്തിന്റെ കൊടിയ ശത്രുക്കള്‍ പോലും പറയില്ല. എന്നാല്‍, അദ്ദേഹത്തിന്റെ ഓഫീസ് കേന്ദ്രീകരിച്ച് പലതും നടന്നിട്ടുണ്ട്. ജോപ്പന്‍, ജിക്കുമോന്‍, ഗണ്‍മോന്‍ മുതലായ വിഷജീവികളെ തീറ്റിപ്പോറ്റിയതാണ് വിനയായത്.

മൂന്നു കൊല്ലം നീണ്ട തെളിവെടുപ്പിനും വാദപ്രതിവാദത്തിനും ശേഷം സോളാര്‍ കേസില്‍ ജസ്റ്റിസ് ശിവരാജന്‍ കമ്മീഷന്‍ ഇന്ന് റിപ്പോര്‍ട്ട് സമര്‍പ്പിക്കാനിരിക്കെയാണ് ജയശങ്കറിന്റെ പ്രതികരണം. റിപ്പോര്‍ട്ട് പ്രതികൂലമായാല്‍, ഉമ്മന്‍ ചാണ്ടിയുടെ യശസിന് ഇത് മങ്ങലേല്‍പ്പിക്കുമെന്നും 2021ല്‍ മുഖ്യമന്ത്രി സ്ഥാനത്തേക്കുളള ക്ലെയിം ഇല്ലാതാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ജയശങ്കറിന്റെ പ്രതികരണം. ഫേസ്ബുക്കിന്റെ പൂര്‍ണ്ണരൂപം ഇങ്ങനെ.. മൂന്നു കൊല്ലം നീണ്ട തെളിവെടുപ്പിനും വാദപ്രതിവാദത്തിനും ശേഷം ബഹു: ശിവരാജന്‍ കമ്മീഷന്‍ ഇന്ന് റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയാണ്. നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ച് നിയമസഭയുടെ മേശപ്പുറത്തു വെക്കാന്‍ ഇനിയും താമസം വരും.

സോളാര്‍ ഇടപാടില്‍ ഉമ്മന്‍ ചാണ്ടി പണം വാങ്ങിയെന്ന് അദ്ദേഹത്തിന്റെ കൊടിയ ശത്രുക്കള്‍ പോലും പറയില്ല. അതേസമയം, മുഖ്യന്റെ ഓഫീസ് കേന്ദ്രീകരിച്ച് ഒരു അധോലോകം പ്രവര്‍ത്തിച്ചു എന്നതും സത്യമാണ്. ജോപ്പന്‍, ജിക്കുമോന്‍, ഗണ്‍മോന്‍ മുതലായ വിഷജീവികളെ തീറ്റിപ്പോറ്റിയതാണ് വിനയായത്.
റിപ്പോര്‍ട്ട് പ്രതികൂലമായാല്‍, ഉമ്മന്‍ ചാണ്ടിയുടെ യശോധാവള്യത്തിനു മങ്ങലേല്ക്കും, 2021ല്‍ മുഖ്യമന്ത്രി സ്ഥാനത്തേക്കുളള ക്ലെയിം ഇല്ലാതാകും.
മറിച്ച്, റിപ്പോര്‍ട്ട് അനുകൂലമാകുന്ന പക്ഷം യക്ഷ കിന്നര ഗന്ധര്‍വന്മാര്‍ പാടിപ്പുകഴ്ത്തും, മനോരമ മുഖപ്രസംഗം എഴുതും. ഉമ്മന്‍ജി പിടിച്ചാല്‍ കിട്ടാത്ത നിലയിലെത്തും.
പഴയ ദൃക്‌സാക്ഷി വിവരണക്കാര്‍ പറയുംപോലെ, പന്താണ് ഉരുളുന്ന സാധനമാണ്, ആരും ഗോളടിക്കാം ആരും ജയിക്കാം…

 

shortlink

Related Articles

Post Your Comments

Related Articles


Back to top button