KeralaLatest NewsnewsNewsCrime

യുവതിയുടെ ദുരൂഹ മരണം ; 7 വിവാഹം ചെയ്ത അന്യസംസ്ഥാന തൊഴിലാളി പിടിയിൽ

കോട്ടയം: ദൂരൂഹ സാഹചര്യത്തില്‍ യുവതി മരിച്ച സംഭവത്തില്‍ ഏഴുവിവാഹം ചെയ്ത അന്യസംസ്ഥാന തൊഴിലാളി പിടിയില്‍. പശ്ചിമ ബംഗാള്‍ മാല്‍ഡ സ്വദേശിയായ റുഹൂലിനെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.

തസ്ലീമയെന്ന 22 കാരിയെയാണ് ഇന്നലെ രാവിലെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. കഴുത്തില്‍ കയര്‍ കുരുങ്ങിയ നിലയിലായിരുന്നു മൃതദേഹം. കൊലപാതകത്തിന് ശേഷം ബംഗാളിലേക്ക് രക്ഷപ്പെടാൻ ശ്രമിച്ച റുഹുലിനെ പോലീസ് എറണാകുളം റെയില്‍വേസ്റ്റേഷനില്‍ നിന്ന് പിടികൂടുകയായിരുന്നു.

തസ്ലീമയും റുഹൂലും തമ്മില്‍ ദിവസങ്ങളായി തര്‍ക്കങ്ങള്‍ നിലനിന്നിരുന്നതായി റൂഹുലിന്റെ സുഹൃത്തുക്കള്‍ പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്. കസ്റ്റഡിയിലെടുത്ത റുഹുൽ കുറ്റം സമ്മതിച്ചതായാണ് സൂചന.

shortlink

Related Articles

Post Your Comments

Related Articles


Back to top button