Latest NewsKerala

യുവതികളുടെ ക്രൂര മര്‍ദ്ദനത്തിനിരയായ ഓൺലൈൻ ടാക്സി ഡ്രൈവർക്കെതിരെ കേസ് എടുത്ത സംഭവം ; സുപ്രധാന ഉത്തരവുമായി ഐജി

കൊച്ചി: യുവതികളുടെ ക്രൂര മര്‍ദ്ദനത്തിനിരയായ ഓൺലൈൻ ടാക്സി ഡ്രൈവർക്കെതിരെ കേസ് എടുത്തതിനെതിരെ മധ്യഖേലാ ഐ.ജി പി. വിജയന്‍ അന്വേഷണത്തിന് ഉത്തരവിട്ടു. യുവതികളുടെ മർദ്ദനമേറ്റ് തല പൊട്ടിയ ഷെഫീഖിനെതിരെ സ്ത്രീത്വത്തെ അപമാനിച്ചുവെന്ന പേരിൽ ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസെടുത്തത്. എന്നാൽ മര്‍ദ്ദിച്ച യുവതികള്‍ക്കെതിരെ നിസാര വകുപ്പുകള്‍ ചുമത്തി സ്റ്റേഷന്‍ ജാമ്യം നല്‍കി വിട്ടയച്ചതിനെതിരെ വ്യാപക വിമർശനമാണ് ഉയർന്നത്. ഇതേതുടര്‍ന്നാണ് മധ്യമേഖലാ ഐ.ജി അന്വേഷണത്തിന് ഉത്തരവിട്ടത്.

കഴിഞ്ഞ ബുധനാഴ്ചയാണ് കൊച്ചി വൈറ്റിലയില്‍ വച്ച്‌ യുബര്‍ ഡ്രൈവറായ ഷെഫീഖിനെ കണ്ണൂര്‍ സ്വദേശികളായ ഏയ്ഞ്ചല്‍, ക്ലാര, എറണാകുളം സ്വദേശി ഷീജ എന്നിവര്‍ ചേര്‍ന്നാണ് മര്‍ദ്ദിച്ചത്. ഷെയര്‍ ടാക്സിയില്‍ ആദ്യം കയറിയ യാത്രക്കാരനെ ഇറക്കിവിടണമെന്ന് യുവതികള്‍ ആവശ്യപ്പെട്ടതിനെച്ചൊല്ലി ഉണ്ടായ തര്‍ക്കത്തെ തുടർന്നാണ് സംഘർഷമുണ്ടായത്

shortlink

Related Articles

Post Your Comments

Related Articles


Back to top button