Latest NewsNewsIndia

ഫാ. ടോം ഉഴുന്നാലില്‍ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി

ന്യൂഡല്‍ഹി: യെമനില്‍ ഭീകരരുടെ പിടിയില്‍നിന്നു മോചിതനായ ഫാ. ടോം ഉഴുന്നാലില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി. പ്രധാനമന്ത്രിയുടെ വസതിയിലായിരുന്നു കൂടിക്കാഴ്ച. വിദേശകാര്യമന്ത്രി സുഷമ സ്വരാജുമായി കൂടിക്കാഴ്ച നടത്തി.

കേന്ദ്ര ടൂറിസം മന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം, ഫരീദാബാദ് ആര്‍ച്ച്‌ ബിഷപ്പ് മാര്‍ കുര്യാക്കോസ് ഭരണികുളങ്ങര, എംപിമാരായ ജോസ് കെ. മാണി, ആന്‍റോ ആന്‍റണി. സലേഷ്യന്‍ സഭയുടെ ബംഗളൂരു, ഡല്‍ഹി പ്രൊവിന്‍ഷ്യല്‍മാരും ഫാ. ടോമിനൊപ്പമുണ്ടായിരുന്നു.

സിബിസിഐ സെന്‍ററില്‍ 4.30ന് പത്രസമ്മേളനം. 6.30ന് സേക്രഡ് ഹാര്‍ട്ട് കത്തീഡ്രലില്‍ ദിവ്യബലി. രാത്രിയില്‍ ഓഖ്ല ഡോണ്‍ബോസ്കോ ഭവനിലേക്കു മടങ്ങും. റോമില്‍ നിന്ന് എയര്‍ ഇന്ത്യ വിമാനത്തില്‍ വ്യാഴാഴ്ച രാവിലെയാണ് ഡല്‍ഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഫാ. ടോം എത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button